മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പേരില്‍ സിനിമാ നിരൂപകരായ ഉണ്ണിയ്ക്കും അശ്വന്ത് കോക്കിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
സംവിധായകന് ഖാലിദ് റഹ്മാന് മഞ്ഞുമ്മല്‍ ബോയ്സില് ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിരൂപണം പങ്കുവച്ച ഉണ്ണിയും അശ്വന്ത് കോക്കും സംവിധായകന് ഖാലിദ് റഹ്മാനെക്കുറിച്ച് ഒന്നും പറയാത്തത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഇത്രയും പ്രശസ്തനായ ഒരു സംവിധായകനെ അറിയാത്ത നിങ്ങളൊക്കെ എവിടുത്തെ റിവ്യൂവേഴ്സ് ആണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ഖാലിദ് റഹ്മാന്റെ കുടുംബത്തിലെ എല്ലാവരും സിനിമാമേഖലയില്‍ ഉളളവരാണെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത. മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലെ സുമേഷേട്ടന് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വി.പി ഖാലിദ് ആണ് റഹ്മാന്റെ പിതാവ്. ഛായാഗ്രഹകരായ ഷൈജു ഖാലിദും ജിംഷി ഖാലിദും സഹോദരങ്ങളാണ്.
റിലീസ് ചെയ്ത് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 3.30 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിനം 3.35 കോടിയാണ് നേടിയത്. 6.65 കോടിയോളം രൂപ മഞ്ഞുമ്മല്‍ ബോയ്സ് രണ്ട് ദിവസം കൊണ്ട് നേടി.
റിലീസിന് മുന്‍പേ ചിത്രത്തിന് ലഭിച്ച ഹൈപ്പ് ചെറുതല്ലായിരുന്നു. ആദ്യ ദിനത്തെക്കാള്‍ വലിയ തിരക്കാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല വിദേശത്തടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ജാന്‍ എ മന്’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. കൊച്ചിയില്‍ നിന്നും ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...