
Actor
ലാല്‍ സിംഗ് ഛദ്ദ പരാജയപ്പെടാന്‍ കാരണം ഇത്!; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്
ലാല്‍ സിംഗ് ഛദ്ദ പരാജയപ്പെടാന്‍ കാരണം ഇത്!; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്

ആമിര്‍ ഖാന് നായകനായി എത്തിയ ചിത്രമായിരുന്നു ലാല്‍ സിംഗ് ഛദ്ദ. വന്‍ ഹൈപ്പോടെ എത്തിയ ആമിര്‍ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പരാജയപ്പെടാനായിരുന്നു വിധി. ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ആമിര്‍ ഖാന്. പരാജയപ്പെട്ടെങ്കിലും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ എന്ന് ആമിര്‍ ഖാന് പറഞ്ഞു.
അദ്വൈത്, കരീന എന്നിവരൊക്കെ ആ സിനിമയ്!ക്കായി കഠിനമായി പ്രവര്‍ത്തിച്ചു. പക്ഷേ അത് നല്ലതായി വന്നില്ല. എന്നാല്‍ പിന്നീട് ഒരുപാട് സ്നേഹം കിട്ടി. എനിക്ക് പ്രശ്നമൊന്നുമില്ലല്ലോ എന്ന് തന്നോട് ചോദിക്കുകയുണ്ടായി സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എന്നും ആമിര്‍ ഖാന് വ്യക്തമാക്കി.
മറ്റൊരു കാര്യവും ഞാന്‍ പഠിച്ചു. എന്തൊക്കെ തെറ്റുകളാണ് ഒരു കഥ പറയുമ്പോള്‍ സംഭവിച്ചത് എന്ന് മനസ്സിലാക്കാന്‍ ഒരു അവസരവുമായിരുന്നു. എനിക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയുടെ വിവിധ ഘട്ടത്തില്‍ സംഭവിച്ചു. ദൈവത്തിന് നന്ദി, ഞാന്‍ ഒരു സിനിമയില്‍ മാത്രമല്ലേ ആ തെറ്റുകള്‍ ചെയ്!തിട്ടുള്ളൂ. വിഷമമുണ്ടായിരുന്നു അത് നല്ലതായി വര്ക്കാകാതിരുന്നതിലെന്നും താന്‍ അതില്‍ നിന്നും മുക്തനാകാന്‍ സമയമെടുത്തു എന്നും ആമിര്‍ ഖാന് വ്യക്തമാക്കി.
ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വന്‍ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാന് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. ഇപ്പോഴിതാ ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകാണ് നടനും സംവിധായകനുമായ ലാൽ. സംവിധാകനെ...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...