Connect with us

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്!! ദിലീപിന് തിരിച്ചടി, നടിക്ക് ആശ്വാസം

Malayalam

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്!! ദിലീപിന് തിരിച്ചടി, നടിക്ക് ആശ്വാസം

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്!! ദിലീപിന് തിരിച്ചടി, നടിക്ക് ആശ്വാസം

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് നിർണായക നിർദ്ദേശം നൽകിയത്. റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. നടിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക് പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപിൻറെ ആവശ്യം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.

കോടതിയുടെ കസ്റ്റഡിയിലിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വന്‍ ചര്‍ച്ചയായിരുന്നു. തന്റെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ആരോ ചോര്‍ത്തിയിട്ടുണ്ടെന്നും ഇതു പുറത്തുപോകുന്നത് തനിക്ക് മാനഹാനിയും, ജീവന് പോലും ഭീഷണിയാണെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങള്‍ പുറത്തു പോകുന്നത് തടയാന്‍ നടപടി വേണം, ആരു ചോര്‍ത്തി എന്നതില്‍ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കീഴ്‌ക്കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, ഇതിന്റെ പകര്‍പ്പ് പരാതിക്കാരിയായ നടിക്ക് നല്‍കിയിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് വസ്തുതാന്വേഷണത്തിന്റെ പകര്‍ന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് നല്‍കാന്‍ ഹൈക്കോടതി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് നിര്‍ദേശം നല്‍കി. നടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കരുതെന്ന് കേസിലെ പ്രതിയായ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് നടിക്ക് കൊടുക്കരുതെന്ന ദിലീപിന്റെ വാദം ജഡ്ജി കെ ബാബു തള്ളി. മാത്രമല്ല, തനിക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 2018 ജനുവരി 9നും ഡിസംബർ 13നുമാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ആദ്യം മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ക്രൈംബ്രാഞ്ച്‌ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ദിലീപ്‌ ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണു ക്രൈംബ്രാഞ്ചിന്റെ പരാതി.സർക്കാർ അതിശക്തമായി തന്നെ ദിലീപിനെതിരെ തെളിവുകൾ നിരത്തിയാണ് വാദിച്ചത്.

പ്രതിയുടെ ജാമ്യം ഉടന്‍ തന്നെ റദ്ദ് ചെയ്യാനുള്ള നടപടി കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിഭാഗത്തിന്റെ വാദമാണ് സിംഗിള്‍ ബെഞ്ച് ഇന്ന് കേള്‍ക്കുക .ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമുള്ള ക്രൈം ബ്രാഞ്ചിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന കാര്യം പ്രതിഭാഗം കോടതിയില്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചേക്കും. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്താൻ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് കേസ്.

കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസത്തോളം റിമാന്‍ഡില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കേസിലെ നിരവധി സാക്ഷികള്‍ മൊഴിമാറ്റിയിരുന്നു. ഇതിന് പിന്നില്‍ ദിലീപാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ചില സുപ്രധാന തെളിവുകളും അന്വേഷണ സംഘം കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് അപ്പീൽ നൽകുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top