Malayalam
അതു ശരിയല്ല ഗിരീഷ്, ഞാന്‍ ചെയ്ത കോമഡി സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും; വിനയന്‍
അതു ശരിയല്ല ഗിരീഷ്, ഞാന്‍ ചെയ്ത കോമഡി സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും; വിനയന്‍
കേരളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പര്‍ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ മുന്നേറുകയാണ്. ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ സംവിധായകന്‍ ഗിരീഷ് എഡി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പ്രേമലുവിന്റെ റിലീസിനോട് അനുബന്ധിച്ച ഗിരീഷ് നടത്തിയ പരാമര്‍ശത്തിന് മറുപിടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍.
അധികം ആഘോഷിക്കപ്പെടാതെ പോയ ചില ചിത്രങ്ങള്‍ താന്‍ റിപ്പീറ്റ് വാച്ച് ചെയ്യുന്നവയാണെന്നും ശിപായി ലഹള, കല്യാണ സൗഗന്ധികം തുടങ്ങിയ ചിത്രങ്ങള്‍ ഉണ്ടെന്ന് ഗിരീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗിരീഷിന് മറുപടിയുമായി വിനയന്‍ എത്തിയത്. ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേള്‍ക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണന്‍കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകന്‍ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വായിക്കുകയുണ്ടായി അതു ശരിയല്ല, കൊമേഴ്‌സ്യല്‍ ഹിറ്റായിരുന്നു എന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;
എന്റെ കരിയറിന്റെ തുടക്കകാലത്തു ചെയ്ത രണ്ടു സിനിമളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും തീയറ്ററുകളില്‍ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒന്‍പതാം ക്‌ളാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയില്‍ നായിക ആവുന്നത്. ദിലീപിന്റെ കരിയറിലെ വളര്‍ച്ചയ്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം.
ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേള്‍ക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകന്‍ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വായിക്കുകയുണ്ടായി. അതു ശരിയല്ല ഗിരീഷ്, അന്ന് കൊമേഴ്‌സ്യല്‍ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്തിട്ട് 28 വര്‍ഷമായെന്‍കിലും ഇന്നും ഈ സിനിമകള്‍ക്ക് ചാനലുകളില്‍ പ്രേക്ഷകരുണ്ട്.
ടി വി യില്‍ ഈ സിനിമകള്‍ വരുമ്പോള്‍ ഇപ്പോഴും എന്നെ വിളച്ച് അഭിപ്രായം പറയുന്നവരുണ്ട്. അന്നത്തെ കോമഡി സിനിമകളില്‍ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്‌മെന്റ് ആയിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓണ്‍ലൈന്‍ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ അന്നത്തെ ഫിലിം മാഗസിനുകള്‍ റഫറു ചെയ്താല്‍ ഈ രണ്ടു സിനിമകളേയും പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ശ്രീ ഗിരീഷിനു മനസ്സിലാക്കാന്‍ കഴിയും. ഞാന്‍ ചെയ്ത കോമഡി സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും എന്നും വിനയന്‍ കുറിച്ചു.