
Bollywood
ആ ഒരുകാര്യത്തിൽ അഭിമാനം!! ബോളിവുഡിൽ നേരിടേണ്ടിവന്ന ദുരനുഭവം തുറന്നു പറഞ്ഞ് മൃണാൾ
ആ ഒരുകാര്യത്തിൽ അഭിമാനം!! ബോളിവുഡിൽ നേരിടേണ്ടിവന്ന ദുരനുഭവം തുറന്നു പറഞ്ഞ് മൃണാൾ
Published on

സീതാരാമത്തിലെ സീതാമഹാലക്ഷ്മി എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ ഉള്ളിൽ സ്ഥാനം പിടിച്ച താരമാണ് മൃണാൾ താക്കൂർ. ഇപ്പോഴിതാ ബോളിവുഡിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് തെന്നിന്ത്യൻ താരം മൃണാൾ താക്കൂർ. നീ ഒട്ടും സെക്സിയല്ല. ആരാണ് ഈ ഗ്രാമീണ പെൺകുട്ടി. നിന്റെ ശരീരഭാരം കുറയ്ക്കൂ എന്നിങ്ങനെയുള്ള പരിഹാസങ്ങൾ കേട്ടു മടുത്തു. മൃണാൾ പറയുന്നു. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നു വന്നിട്ടും കഴിവുകൊണ്ട് മാത്രം മുൻനിര നടിയായി മാറാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നെന്ന് മൃണാൾ പറയുന്നു.
മറാത്തി ചിത്രങ്ങളിലൂടെ സിനിമയിൽ ചുവടുവച്ച് തുടങ്ങിയപ്പോഴാണ് സീതാരാമത്തിലെ സീതാമഹാലക്ഷ്മി എന്ന സുന്ദരിയായ രാജകുമാരിയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. സീതാരാമത്തിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷക മനസിൽ ഇടം നേടാൻ മൃണാളിന് കഴിഞ്ഞു. ഗ്ളാമറസായാലും നാടൻ വേഷങ്ങളായാലും മൃണാൾ ഗംഭീരമാക്കി മാറ്റും . ഫാഷൻ ഷോകളിൽ നിറസാന്നിദ്ധ്യമാണ് താരം. തെലുങ്കിൽ പുറത്തിറങ്ങിയ ഹായ് നാനയാണ് മൃണാൾ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ശൗരവ് സംവിധാനം ചെയ്ത ചിത്രത്തിൽ നാനി ആയിരുന്നു നായകൻ. ചിമ്പുവിന്റെ നായികയായി തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മൃണാൾ.
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...