മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം!! ഭ്രമയുഗം കണ്ട് പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ
Published on

മമ്മൂട്ടിയുടെ ഭ്രമയുഗം കണ്ട് ഇഷ്ടമറിയിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനമറിയിക്കുന്നത്. ജയസൂര്യ, ആന്റണി വർഗീസ്, മിഥുൻ മാനുവൽ തോമസ്, അനൂപ് മേനോൻ, തമിഴ് സംവിധായകൻ സെൽവരാഘവൻ എന്നിങ്ങനെ പോകുന്നു സിനിമയെ പ്രശംസിച്ചെത്തിയവരുടെ പട്ടിക. ഇപ്പോഴിതാ നടൻ സന്തോഷ് കീഴാറ്റൂരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മമ്മൂട്ടിയുടെ ഭ്രമിപ്പിക്കുന്ന പകർന്നാട്ടം എന്നാണ് സന്തോഷ് കീഴാറ്റൂർ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ, അഭിനേതാക്കളായ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയ എല്ലാ അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. ഒപ്പം ചിത്രം തിയേറ്ററിൽ തന്നെ കാണണമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
അതേസമയം ഭ്രമയുഗം ആദ്യദിനത്തിൽ ആഗോളതലത്തില്‍ ബോക്സ് ഓഫീസിൽ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം 3.5 കോടി രൂപ സ്വന്തമാക്കി. ഇന്നലെ ബുക്ക് മൈ ഷോയില്‍ ചിത്രം റെക്കോര്‍ഡ് നേട്ടത്തിലെത്തി. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട ബുക്ക് മൈ ഷോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻകൂറായും കേരളത്തില്‍ നിന്ന് ഒരു കോടി രൂപയിലധികം ഭ്രമയുഗം നേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മലയാളികൾ കഴിവുള്ളവരെ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...