നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകനാകാനൊരുങ്ങി വിജി തമ്പി. പുതിയ ചിത്രം സംവിധായകന് പ്രഖ്യാപിച്ചു. ‘ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. തന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘ജയ് ശ്രീറാം’ എന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും വി.ജി തമ്പി പറഞ്ഞു.
ദൃശ്യ സൈന്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രദീപ് നായരും രവി മേനോനും ചേര്‍ന്നാണ്. വിഷ്ണു വരദനാണ് സിനിമയുടെ തിരക്കഥാകൃത്ത്.
കുമ്മനം രാജശേഖരന്, ശ്രീജിത്ത് പണിക്കര്‍ തുടങ്ങി നിരവധി പേര് ചിത്രത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ നേര്‍ന്നു. സിനിമയുടെ മറ്റ് വിശേഷങ്ങള്‍ പിന്നാലെ വരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...