Malayalam
വാലന്റൈന്‍സ് ദിനത്തില്‍ വൈറലായി ഷിയാസ് കരീം പങ്കുവെച്ച ചിത്രങ്ങള്‍
വാലന്റൈന്‍സ് ദിനത്തില്‍ വൈറലായി ഷിയാസ് കരീം പങ്കുവെച്ച ചിത്രങ്ങള്‍
ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള ഷിയാസ് ബിഗ് ബോസില്‍ എത്തിയതോടെ താരമായി മാറുകയായിരുന്നു. തുടര്‍ന്നാണ് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കുന്നത്. ഇന്ന് സ്റ്റാര്‍ മാജിക് ഷോയിലൂടെ ടെലിവിഷനിലും സജീവ സാന്നിധ്യമാണ് ഷിയാസ്.
ഫിറ്റ്‌നസ് കാര്യത്തിലൊക്കെ ശ്രദ്ധാലുവായ ഷിയാസിന് സോഷ്യല്‍ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെയാണ് നടനെതിരെ പീ ഡന ആരോപണം ഉയര്‍ന്ന് വന്നിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീ ഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് താരത്തിന്റെ സുഹൃത്തായിരുന്ന യുവതി പോലീസില്‍ പരാതി കൊടുത്തത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.
പ്രതിശ്രുത വധുവിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. തന്നെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞതിനുശേഷമാണ് ആ പെണ്‍കുട്ടി വിവാഹത്തിന് തയ്യാറായതെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഷിയാസ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് ചിത്രം കണ്ട് ആരാധകരും സംശയത്തിലായി.
ഷിയാസിന്റെ വിവാഹനിശ്ചയത്തിന് ശേഷം വരുന്ന പ്രണയദിനത്തില്‍ പോലും പ്രതിശ്രുത വധുവിനെ കാണിക്കാത്തതാണ് സംശയങ്ങള്‍ക്ക് കാരണം. മുന്‍പ് രണ്ടാളും ഒരുമിച്ചുള്ള നിരവധി ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങളൊന്നും ഷിയാസിന്റെ പേജില്‍ ഇല്ലെന്നാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രണയദിനത്തില്‍ പോലും പങ്കാളിയെ പറ്റി പറയാനോ ഫോട്ടോ പങ്കുവെക്കാനോ ശ്രമിക്കാത്തതും പഴയ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നിലും എന്തോ ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.
ആ പ്രണയബന്ധത്തില്‍ നിന്നും ഷിയാസ് പിന്മാറിയോ എന്നാണ് കമന്റിലൂടെ ചിലര്‍ ചോദിക്കുന്നത്. നിലവില്‍ ‘എല്ലാവര്‍ക്കും വാലന്റന്‍സ് ഡേയുടെ ആശംസകള്‍ അറിയിക്കുന്നു’ എന്ന് പറഞ്ഞ് ഒരു കാറിനുള്ളില്‍ ഇരിക്കുന്ന സെല്‍ഫി ചിത്രങ്ങളാണ് ഷിയാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഐഫോണ്‍ മടിയില്‍ വച്ച് കാറിന്റെ ഉള്‍വശം കാണിക്കുന്ന തരത്തിലാണ് നടന്‍ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. ഇതോടെ ഷിയാസിനെ വിമര്‍ശിച്ചും കളിയാക്കിയും ഉള്ള കമന്റുകളാണ് വരുന്നത്.
മുറുക്കാന്‍ കടക്കാരന്‍ വരെ ഐ ഫോണ്‍ ഉള്ള കാലം ആണ്. ഐഫോണ്‍ വെച്ചുള്ള ഷോ ഓഫ് കാലം ഒക്കെ കഴിഞ്ഞു ബ്രോ, എന്നാണ് ഒരാള്‍ ഷിയാസിനോട് പറയുന്നത്. ഐ ഫോണ്‍ കണ്ടു. അതുപോലെ ഓഡി കാറും കണ്ടു. ബ്രോ ഉദ്ദേശിച്ചത് ഇത് രണ്ടും കാണിക്കണമെന്ന് തന്നെയല്ലേ, അത് വ്യക്തമായി.. വാലന്റൈന്‍സ് ദിനത്തില്‍ കാറും ഫോണും മാത്രമേയുള്ളോ? കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എവിടെ.. എന്നിങ്ങനെയാണ് കമന്റുകള്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഇരുപതിനായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയം നടത്തിയത്. ദന്തിസ്റ്റായ ഡോ. രഹ്നയായിരുന്നു വധു. ഇരുവരുടെയും വിവാഹനിശ്ചയത്തിന് പുറമേ നിക്കാഹും കഴിഞ്ഞതായിട്ടാണ് വിവരങ്ങള്‍ മുന്‍പ് വന്നത്. എന്നാല്‍ പിന്നീട് യാതൊരു വിവരങ്ങളുമില്ലാതെയായി. രഹ്നയുടെ സോഷ്യല്‍ മീഡിയ പേജിലും ഷിയാസിന്റെ ചിത്രങ്ങളോ വിവാഹത്തിന്റേതായ സൂചനകളോ ഇല്ലാതെ വന്നതോടെ എന്തോ പ്രശ്‌നമുണ്ടെന്ന മുന്‍വിധി വന്നിരിക്കുകയാണ്. വൈകാതെ ഈ വിഷയത്തില്‍ ഷിയാല് കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വിവാദങ്ങളെ കുറിച്ച് ഷിയാസ് പ്രതികരിച്ചിരുന്നു. സ്ത്രീയുമായി ബന്ധപ്പെട്ട് കേസ് വന്നാല്‍ പുരുഷന്റെ കൂടെ നില്‍ക്കില്ല. ഇതൊക്കെ ഭയങ്കരമായൊരു പ്രശ്‌നത്തിലേക്ക് പോവണ്ടെന്ന് കരുതി ഞാന്‍ വിട്ടതാണ്. ഈ വിഷയം വന്നപ്പോള്‍ കെട്ടാന്‍ പോകുന്ന ആളോട് ഇനി വേണമെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞിരുന്നു. എന്നെ കൊ ല്ലുമെന്നായിരുന്നു ഇങ്ങോട്ടുള്ള മറുപടി. എന്റെ കൂടെ ആള് കട്ടയ്ക്ക് നിന്നു. മരണം വരെ എന്ത് പ്രശ്‌നം വന്നാലും ഞാന്‍ കൂടെ നില്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ഞാന്‍ ഒരുപാട് സന്തോഷിച്ച നിമിഷമാണത്. കോടിക്കണക്കിന് പൈസ ഉണ്ടായിട്ടൊന്നും കാര്യമില്ല. നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കുറച്ചുപേരുണ്ടായാല്‍ മതി. അത് ഞാന്‍ മനസിലാക്കിയ കാര്യമാണ്,’ എന്നും ഷിയാസ് പറഞ്ഞിരുന്നു.