
Actress
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ത്തു; പൂനം പാണ്ഡെയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ത്തു; പൂനം പാണ്ഡെയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

ഫെബ്രുവരി രണ്ടിനായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് നടി പൂനം പാണ്ഡെയുടെ മരണവാര്‍ത്ത പുറത്തെത്തിയത്. നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന പോസ്റ്റിലായിരുന്നു ഗര്‍ഭാശയമുഖ കാന്‍സര്‍ കാരണം പൂനം പാണ്ഡെ മരിച്ചുവെന്ന് മാനേജര്‍ അറിയിച്ചിരുന്നത്.
‘ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവെക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’ എന്ന കുറിപ്പോടെയാണ് മരണവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.
പൂനം പാണ്ഡെയുടെ കുടുംബത്തിലെ ആരേയും തന്നെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പൂനം പാണ്ഡെയുടെ ടീമിലുള്ളവരുടേയും ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നു. ഇതും ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. പൂനം പാണ്ഡെയുടെ മൃതദേഹം എവിടെയാണെന്നും വ്യക്തത ലഭ്യമായിട്ടില്ലായിരുന്നു. താരത്തിന്റെ മരണം സംഭവിക്കുന്നത് ജന്മനാട്ടിലാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നാളുകളായി പൂനം അവിടേക്ക് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെല്ലാം സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. നടിയ്ക്ക് സംഭവിച്ചത് ദുരഭിമാനക്കൊലയാണ് ബോഡി വീട്ടുകാര്‍ തന്നെ എവിടെയെങ്കിലും ആരും കാണാതെ മറവ് ചെയ്തതാകാം എന്നെല്ലാം തരത്തിലുള്ള വ്യാജപ്രചാരങ്ങളും വന്നിരുന്നു.
എന്നാല്‍ അടുത്ത ദിവസം തന്നെ ഇത് തെറ്റാണെന്ന് തെളിഞ്ഞു. പൂനം പാണ്ഡെ തന്നെ നേരിട്ടെത്തി താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചു. ഗര്‍ഭാശയമുഖ കാന്‍സറിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് താന്‍ ഇത് ചെയ്തതെന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ നടിയുടെ വിശദീകരണം.
ഇപ്പോഴിതാ ഈ വിഷയത്തില്‍ നിയമപോരാട്ടത്തില്‍ കുടുങ്ങിയിരിക്കുകയാണ് പൂനം പാണ്ഡെയും മുന്‍ ഭര്‍ത്താവ് ഭര്‍ത്താവ് സാം ബോംബെയും. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഇവര്‍ക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്.
മുംബൈ സ്വദേശിയായ ഫൈസാന്‍ അന്‍സാരി എന്നയാളാണ് പരാതിക്കാരന്. പൂനവും സാമും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കാണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പൂനം പാണ്ഡെ തന്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തുവെന്ന് ഫൈസാന്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...