
Actress
ബിജെപി വിട്ട നടി ഗൗതമി അണ്ണാ ഡിഎംകെയില്‍
ബിജെപി വിട്ട നടി ഗൗതമി അണ്ണാ ഡിഎംകെയില്‍

ബിജെപിയില്‍ നിന്ന് പോയ നടി ഗൗതമി അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. ബുധനാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചെന്നൈ ഗ്രീന്‍വേയ്സ് റോഡിലെ വീട്ടിലായിരുന്നു പാര്‍ട്ടി പ്രവേശം. ജനസേവനത്തിന് ഏറ്റവും യോജിച്ച പാര്‍ട്ടിയാണ് അണ്ണാ ഡി.എം.കെ.യെന്ന് ഗൗതമി പറഞ്ഞു.
തമിഴ്, തെലുഗു, ഹിന്ദി, മലയാളം ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്ന ഗൗതമി 1997 മുതല്‍ ബി.ജെ.പി. പ്രവര്‍ത്തകയായിരുന്നു. ആന്ധ്രയിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പാര്‍ട്ടിവിട്ടത്. തന്റെ സ്വത്തു തട്ടിയെടുത്തയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു രാജി. പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടി ഒപ്പംനില്ക്കാത്തതില് മനംനൊന്താണ് 25 വര്‍ഷമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്ന് രാജിക്കത്തില്‍ ഗൗതമി പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് അവര്‍ ബുധനാഴ്ച പറഞ്ഞു. ബി.ജെ.പി.വിട്ട നടി ഗായത്രി രഘുറാം കഴിഞ്ഞമാസം അണ്ണാ ഡി.എം.കെ.യില്‍ ചേര്‍ന്നിരുന്നു.
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...