
Malayalam Breaking News
എറണാകുളത്ത് കോളേജ് വിദ്യാര്‍ഥികളോടിച്ച കാര്‍ കടയിലിടിച്ചുകയറി; സ്കൂള്‍ കുട്ടികള്‍ക്ക് പരിക്ക്
എറണാകുളത്ത് കോളേജ് വിദ്യാര്‍ഥികളോടിച്ച കാര്‍ കടയിലിടിച്ചുകയറി; സ്കൂള്‍ കുട്ടികള്‍ക്ക് പരിക്ക്
Published on

By
എറണാകുളത്ത് കോളേജ് വിദ്യാര്‍ഥികളോടിച്ച കാര്‍ കടയിലിടിച്ചുകയറി; സ്കൂള്‍ കുട്ടികള്‍ക്ക് പരിക്ക്
എറണാകുളം മുളന്തുരുത്തിയിൽ കോളേജ് വിദ്യാർത്ഥികൾ ഓടിച്ച കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞു കയറി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. ആരക്കുന്നം സെയ്ന്റ് ജോര്‍ജ്സ് ഹൈസ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനികളായ ജോസിലിന്‍ രാജു (14), കൃഷ്ണ ജയചന്ദ്രന് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആരക്കുന്നം എ.പി. വര്‍ക്കി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരക്കുന്നം ടോക്-എച്ച് എന്‍ജിനീയറിങ് കോളേജിലെ മൂന്നു വിദ്യാര്‍ഥികളാണ് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നത്.ബുധനാഴ്ച രാവിലെ ഒമ്ബതരയോടെ ആരക്കുന്നം സെയ്ന്റ് ജോര്‍ജ്സ് ഹൈസ്കൂളിനു മുന്നിലൂടെ അമിതവേഗത്തില്‍ വന്ന കാര്‍ വലതുവശത്തെ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പച്ചക്കറിക്കടയും കോള്‍ഡ് സ്റ്റോറേജും ഗ്ലാസ് കടയുമൊക്കെയുള്ളതിനാല് ഇവിടെ സാധാരണ തിരക്കുണ്ടാകാറുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കടയില്‍നിന്ന് മിഠായി വാങ്ങുന്നതിനിടയിലാണ് കാര്‍ പാഞ്ഞു കയറിയതെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കടയുടെ മുറ്റത്തുകൂടി കടയിലേക്ക് കാര്‍ ഇടിച്ചു കയറുന്നതിനു മുമ്ബ് ഇവിടെ നിന്നിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു.
eranakulam accident
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...