
News
രശ്മിക മന്ദാന-വിജയ് ദേവരക്കൊണ്ട വിവാഹ നിശ്ചയം; വാര്‍ത്തകള്‍ സത്യമോ?; തുറന്ന് പറഞ്ഞ് രശ്മിക മന്ദാന
രശ്മിക മന്ദാന-വിജയ് ദേവരക്കൊണ്ട വിവാഹ നിശ്ചയം; വാര്‍ത്തകള്‍ സത്യമോ?; തുറന്ന് പറഞ്ഞ് രശ്മിക മന്ദാന

നിരവധി ആരാദകരുള്ള താര ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും മലയാളികളുടെയും ഇഷ്ടതാരങ്ങളായി മാറിയത്. പിന്നാലെ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി.
എന്നാല്‍ ഈ വാര്‍ത്തയോട് ഇരുവരും ഒരു തരത്തിലുള്ള പ്രതികരണവും നല്‍കിയിരുന്നില്ല. പിന്നാലെയാണ് താരങ്ങള്‍ വിവാഹിതരാകുയാണെന്നും വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്ന വാര്‍ത്ത പുറത്തുവന്നത്.
ഇപ്പോഴിതാ ഈ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രശ്മിക. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിജയ് തന്റെ അടുത്ത സുഹൃത്താണ്. ജീവിത്തിലെ ഒരു മോശം സാഹചര്യത്തില്‍ തനിക്കൊപ്പം നിന്ന ആളാണെന്നും എപ്പോഴും തനിക്ക് വലിയ പിന്തുണയാണ് വിജയ് നല്കിയിട്ടുള്ളതെന്നുമായിരുന്നു രശ്മികയുടെ മറുപടി.
അടുത്തിടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി വിജയ് ദേവരക്കൊണ്ടയും രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയില്‍ എന്റെ വിവാഹ നിശ്ചയം നടക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്. എല്ലാ വര്‍ഷവും എന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ ഉണ്ടാകാറുണ്ട്. എന്റെ വിവാഹ വിശേഷങ്ങള്‍ അറിയാന്‍ അവര്‍ എന്റെ പിന്നാലെ തന്നെയുണ്ട്. എന്നായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ വാക്കുകള്‍.
അടുത്ത സുഹൃത്തുക്കള്‍ കൂടിയായ ഇരുവരും വിശേഷ ദിവസങ്ങളിലും അവധിക്കാലവും ഒന്നിച്ച് ആഘോഷിക്കുന്നതാണ് ഇത്തരത്തിലെ അഭ്യൂഹങ്ങള്‍ക്ക് കൂടുതലും വഴിയൊരുക്കുന്നത്. അടുത്തിടെ വിജയ് ദേവരക്കൊണ്ടയുടെ ഹൈദരാബാദിലെ വീട്ടില്‍ ഇരുവരും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...