
News
പോപ് താരവും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍
പോപ് താരവും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

മതിയായ യാത്രാരേഖകള്‍ കൈവശമില്ലെന്ന കാരണത്താല്‍ പോപ് താരവും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസിനെ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിക്കിനെ തടഞ്ഞുവച്ചിരിക്കുന്നതിന്റെ വിഡിയോ ഗായകന്റെ തന്നെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് പുറത്തുവന്നത്.
എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാര്‍ യാത്രാ രേഖകള്‍ ആവശ്യപ്പെടുന്നതും നിക്കിനൊപ്പമുണ്ടായിരുന്നവര്‍ ഫോണില്‍ ടിക്കറ്റിന്റെ കോപ്പി പരതുന്നതുമൊക്കെ നിക്ക് പങ്കുവെച്ച വിഡിയോയില്‍ കാണാം.
യാത്രരേഖകള്‍ കാണിച്ചതോടെ നിക്കിന് അല്പനേരത്തിനു ശേഷം എയര്‍പോര്‍ട്ടിലേക്കു പ്രവേശനാനുമതി ലഭിച്ചു. നിക് ഉള്‍പ്പെട്ട ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കു വേണ്ടിയാണ് സംഘം ശനിയാഴ്ച മുംബൈയില്‍ എത്തിയത്. വിമാനത്തില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ നിക്കിനും കൂട്ടര്‍ക്കും അതിഗംഭീരമായ വരവേല്‍പ്പാണ് ലഭിച്ചത്.
ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടി കാണാന്‍ നിരവധി പേര് എത്തിയിരുന്നു. പ്രിയങ്ക ചോപ്ര മുംബൈയിലുണ്ടായിരുന്നെങ്കിലും റേസ് കോഴ്സിലെ പരിപാടിക്ക് എത്താനായില്ല. ജൊനാസ് ബ്രദേഴ്സിന്റെ ഇന്ത്യയിലെ ആദ്യ സംഗീതപരിപാടിയായിരുന്നു ഇത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...