Connect with us

രാജ്യസ്‌നേഹം; പ്രധാനമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്ന് വിദേശത്ത് നടത്താനിരുന്ന വിവാഹം ഇന്ത്യയിലേയ്ക്ക് മാറ്റി നടി രാകുല്‍ പ്രീത് സിംഗ്

News

നിരവധി ആരാധകരുള്ള താരമാണ് രാകുല്‍ പ്രീത് സിംഗ്. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് പിന്നാലെ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് നടി. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയാണ് വരന്‍. ഫെബ്രുവരി 22ന് ഗോവയില്‍ വച്ചാണ് ഇവരുടെ വിവാഹം.

ആദ്യം വിദേശത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം നടത്താന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തെ തുടര്‍ന്നാണ് താരങ്ങള്‍ ഈ തീരുമാനം മാറ്റിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്.

വിദേശത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നതിനെ തുടര്‍ന്ന് ഇതിന് വേണ്ട ഒരുക്കങ്ങളും താരങ്ങള്‍ തുടങ്ങിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റി. 2023 ഡിസംബര്‍ പകുതിയോടെയാണ് വിവാഹത്തിനായി ഗോവ തിരഞ്ഞെടുത്തത്.

രാജ്യത്തോടുള്ള സ്‌നേഹവും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഇതിന് പിന്നില്‍ എന്നാണ് രാകുലിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, 2024 ഫെബ്രുവരി 21, 22 തീയതികളിലായാണ് താരവിവാഹം നടക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും. എന്നാല്‍ വിവാഹത്തെക്കുറിച്ച് രാകുല്‍ പ്രീതോ ജാക്കി ഭഗ്‌നാനിയോ പ്രതികരിച്ചിട്ടില്ല.

More in News

Trending