അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലൊം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോള്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് നടി. ചൊവ്വാഴ്ച രാവിലെയാണ് ഷംനയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഷംന പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ പ്രസവ ശേഷം താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഷംന കാസിം. താനൊരു അമ്മയാണെന്ന കാര്യം പലരും മറക്കുന്നുവെന്നാണ് ഷംന പറയുന്നത്. വിവാഹ ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷംന കാസിം. തന്റെ ഭര്‍ത്താവ് നല്കുന്ന പിന്തുണയെക്കുറിച്ചും ഷംന കാസിം സംസാരിക്കുന്നുണ്ട്.
‘സിനിമയില്‍ വന്ന കാലം മുതലും അതിനു മുന്‍പും എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ഒരു സ്ട്രെങ്ത് എന്ന് പറയുന്നത് എന്റെ അമ്മയാണ്. വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് പേടിയായി. എന്റെ അമ്മയെപ്പോലെ എന്നെ എല്ലാ കാര്യത്തിലും സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ കിട്ടണ്ടേ. പക്ഷേ ശരിക്കും എന്റെ ഭര്‍ത്താവിനോട് നന്ദി പറയണം’ എന്നാണ് ഷംന കാസിം പറഞ്ഞത്.
പ്രസവം കഴിഞ്ഞ് അന്‍പതാമത്തെ ദിവസം മുതല്‍ ഷൂട്ടിന് പോയി തുടങ്ങി എന്നും അതിനുള്ള എല്ലാ പിന്തുണയും എനിക്ക് തന്നത് ഭര്‍ത്താവാണെന്നുമാണ് ഷംന പറയുന്നത്. ഇതുപോലുള്ള ഭര്‍ത്താവിനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യം ചെയ്തിരിക്കുന്നുവെന്നും ഷംന പറയുന്നുണ്ട്. ഭര്‍ത്താവിന്റെ പിന്തുണ ഇല്ലെങ്കില്‍ എനിക്ക് സിനിമയിലേക്ക് ഒരിക്കലും മടങ്ങി വരാന്‍ കഴിയില്ലായിരുന്നു എന്നും ഷംന പറയുന്നുണ്ട്. വിവാഹ ശേഷം നടിമാര്‍ സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്നതും ഷംന ചൂണ്ടിക്കാണിക്കുന്നുണ്ട്.
പിന്നാലെയാണ് ഷംന തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുന്നത്. ഇപ്പോഴും തന്നെ പലരും അവഹേളിക്കുന്നതായി കാണാമെന്നാണ് ഷംന പറയുന്നത്. ”ഇപ്പോഴും നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നോക്കിയാല്‍ കാണാം ഒരുപാട് ആളുകള്‍ നീ ഒരു പന്നിയെ പോലെയായി എന്നൊക്കെ കമന്റ് ചെയ്തിരിക്കുന്നത്. അവരൊന്നും ഞാനിപ്പോള്‍ ഒരു അമ്മയാണെന്ന് മനസ്സിലാക്കുന്നതേയില്ല” എന്നാണ് ഷംന പറയുന്നത്.
പ്രസവത്തിനു ശേഷവും സ്ലിം ആയിരിക്കുന്ന നടിമാര്‍ ഉണ്ടാകും. പക്ഷേ എല്ലാവരുടെയും ശരീരം ഒരുപോലെയല്ലല്ലോ എന്നാണ് ഷംന പറയുന്നത്. അതേസമയം, താന്‍ മുഖം വച്ചാണ് അഭിനയിക്കുന്നത് അല്ലാതെ ശരീരം കൊണ്ടല്ലെന്നും ഷംന പറയുന്നുണ്ട്. കൂടാതെ താന്‍ തടിച്ചാലും മെലിഞ്ഞാലും അത് മറ്റാരേയും ബാധിക്കില്ലെന്നും ഷംന പറയുന്നുണ്ട്.
തന്റെ ഭര്‍ത്താവ് നല്കുന്ന പിന്തുണയെക്കുറിച്ചും ഷംന സംസാരിക്കുന്നുണ്ട്. ഒരു സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഭര്‍ത്താവിനോട് പറയുന്നത് ഞാന്‍ ഇത്രയും തടിച്ചിരിക്കുകയല്ലേ എന്നെക്കൊണ്ട് പറ്റുമോ ഞാന്‍ ചെയ്താല്‍ ആളുകള്‍ അംഗീകരിക്കുമോ എന്നൊക്കെ ആണ്. എന്നാല്‍ അദ്ദേഹം എന്നോട് തിരിച്ചു പറയുന്നത് നിന്നെ ഇതില്‍ അഭിനയിക്കാന്‍ വിളിച്ചവര്‍ക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ നീ എന്തിനാണ് മറ്റുള്ള കാര്യങ്ങള്‍ ആലോചിക്കുന്നത് എന്നാണെന്നും ഷംന പറയുന്നു. നിന്നെ ഇഷ്ടപ്പെടുന്ന പോസിറ്റീവായ ആളുകളെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി എന്നും ഭര്‍ത്താവ് പറയുമെന്നും ഷംന പറയുന്നു.
അഭിനേത്രിയെന്നതിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയാണ് ഷംന കാസിം. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ഡാന്‍സില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. താന്‍ ഡാന്‍സ് വേദികളില്‍ നിന്നും വിട്ടു നില്ക്കാന് കാരണം ഭര്‍ത്താവാണോ എന്ന ചോദ്യത്തിന് ഈയ്യടുത്ത് ഷംന മറുപടി നല്‍കിയിരുന്നു.
‘തീര്‍ച്ചയായും ഡാന്സിനാണ് പ്രാധാന്യം. ഡാന്‍സാണ് എന്റെ എല്ലാം. ഞാന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും എന്റെ ഡാന്‍സാണ്. ബ്രേക്ക് എടുത്തോ, ഇക്ക സമ്മതിക്കാത്തതാണോ, ഇനി സ്റ്റേജില്‍ ഡാന്‍സ് ചെയ്യാന്‍ അനുവദിക്കില്ലേ എന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്. പക്ഷെ അങ്ങനെയൊന്നുമില്ല. ഒരിക്കലും ഇക്ക അങ്ങനെയൊന്നും പറഞ്ഞിട്ടില്ല’ എന്നാണ് ഷംന പറയുന്നത്. ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു, ഇക്ക ഡാന്‍സ് നിര്ത്തിച്ചോ എന്ന്. അങ്ങനെ ഒന്നുമല്ല. ഇപ്പോള്‍ ചെറിയ ബ്രേക്ക് എടുത്തതാണ്. 2024 ല്‍ ഞാന്‍ എന്തായാലും സ്റ്റേജിലേക്ക് തിരിച്ചെത്തും’ എന്നും ഷംന പറഞ്ഞിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...