Malayalam
ജയ് ഹിന്ദ്, റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
ജയ് ഹിന്ദ്, റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
മലയാളികള്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. നമ്മുടെ വീരന്മാരുടെ ത്യാഗങ്ങളെ ഓര്‍ക്കണമെന്നാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് പറഞ്ഞത്. ഐക്യവും പുരോഗതിയും ഒരുമിക്കുന്ന നല്ലൊരു ഭാവിക്കുവേണ്ടി കാത്തിരിക്കാമെന്നും നടന്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ആശംസ അറിയിച്ചത്.
‘ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനത്തിന്റെ മഹത്തായ അവസരത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ വിലമതിക്കാം. നമ്മുടെ വീരന്മാരുടെ ത്യാഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ഐക്യവും പുരോഗതിയും ഒന്നിക്കുന്ന ഒരു ഭാവിക്കായി കാത്തിരിക്കാം. ജയ് ഹിന്ദ്!
റിപ്പബ്ലിക് ദിനാശംസകള്‍.’ മോഹന്‍ലാല്‍ കുറിച്ചു.
രാജ്യമൊട്ടാകെ 75ാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി രാഷ്ട്രസേവനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവന്മാരുടെ ഓര്‍മ്മയ്ക്കായി പുഷ്പചക്രവും അര്‍പ്പിച്ചു.