
Malayalam
മലര് മിസും ജോര്‍ജും വീണ്ടും തിയേറ്ററുകളിലേയ്ക്ക്; ചിത്രം ഫെബ്രുവരിയിലെത്തും!
മലര് മിസും ജോര്‍ജും വീണ്ടും തിയേറ്ററുകളിലേയ്ക്ക്; ചിത്രം ഫെബ്രുവരിയിലെത്തും!

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനമികവില്‍ നിവില്‍ പോളി പ്രധാനവേഷത്തിലെത്തി തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു പ്രേമം. 2015ലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. തമിഴ്നാട്ടിലും ചിത്രത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. പ്രേമവും അതിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഏറെ നെഞ്ചേറ്റിയിരുന്നു.
ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ ആണ് റിലീസ് ചെയ്യുന്നതെന്നും വിവരമുണ്ട്. ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ എത്തും. കണക്കുകള്‍ പ്രകാരം 200 ദിവസം ആണ് ചിത്രം തമിഴ്നാട്ടില്‍ ഓടിയത്. അതുകൊണ്ട് തന്നെ ഈ വാലന്റൈന്‍ മാസത്തില്‍ വീണ്ടും പ്രേമം എത്തുമ്പോള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് തമിഴകം.
ചിത്രത്തില്‍ സായ് പല്ലവി, അനുപമ പരമേശ്വരന്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാരായി എത്തിയത്. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടവും പ്രണയവുമാണ് ചിത്രം പറഞ്ഞത്. അല്‍ഫോണ്‍സ് പുത്രന് എന്ന സംവിധായകനെ മലയാളികള്‍ നെഞ്ചേറ്റിയ സിനിമകളില്‍ ഒന്നും ഇത് തന്നെ.
എട്ട് വര്‍ഷത്തിന് മുന്‍പ് പ്രേമം റിലീസ് ചെയ്തതിന് പിന്നാലെ വലിയൊരു ട്രെന്റ് തന്നെ കേരളക്കരയില്‍ നടന്നിരുന്നു. സായ് പല്ലവിയുടെ മുഖക്കുരുവും അനുപമയുടെ സൈഡിലേക്കിട്ട ചുരുണ്ട മുടിയു ജോര്‍ജിന്റെ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും വന്‍ ട്രെന്റ് ആണ് കേരളത്തില്‍ ഉണ്ടാക്കിയത്. പ്രത്യേകിച്ച് കോളേജുകളില്‍.
കൃഷണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സിജു വില്‍സണ്‍, ശബരി, സൗബിന് ഷാഹിര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 70 കോടിയ്ക്ക് മേലാണ് പ്രേമത്തിന്റെ ഫൈനല്‍ കളക്ഷന്‍ എന്നാണ് അനൗദ്യോഗിക വിവരം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...