Connect with us

സംസാരിച്ച് ശീലമില്ലെന്ന് ദിലീപ്; സ്വാസികയുടെ വിവാഹസത്ക്കാരത്തില്‍ പങ്കെടുത്ത് നടന്‍

Malayalam

സംസാരിച്ച് ശീലമില്ലെന്ന് ദിലീപ്; സ്വാസികയുടെ വിവാഹസത്ക്കാരത്തില്‍ പങ്കെടുത്ത് നടന്‍

സംസാരിച്ച് ശീലമില്ലെന്ന് ദിലീപ്; സ്വാസികയുടെ വിവാഹസത്ക്കാരത്തില്‍ പങ്കെടുത്ത് നടന്‍

ജനുവരി 24 ന് ആയിരുന്നു മലയാളിപ്രേക്ഷകരുടെ പ്രിയ നടി സ്വാസിക വിജയിയും പ്രേം ജേക്കബും വിവാഹിതരായത്. തിരുവനന്തപുരത്ത് വെച്ച് ബീച്ച് വെഡ്ഡിങ്ങായിരുന്നു  ഇവര്‍ തെരഞ്ഞെടുത്തത്. തുടര്‍ന്ന് റിസപ്ഷനും നടന്നു. സിനിമാ മേഖലയിലെയും സീരിയല്‍ മേഖലയിലെയും പ്രമുഖരാണ് ചടങ്ങിന് പങ്കെടുത്തിരുന്നത്. റിസപ്ഷനില്‍ സംസാരിച്ച സുരേഷ് ഗോപി ഒരു വിവാഹം നടത്തിയതിന്റെ ക്ഷീണം തനിക്ക് മാറിയിട്ടില്ല എന്നും ആര്‍ത്തു വിളിക്കണം എന്ന് ആഗ്രഹമുണ്ട് എങ്കിലും ശബ്ദമില്ല എന്നും പറഞ്ഞാണ് തുടങ്ങിയത്.

‘ഞാന്‍ ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ശബ്ദം പോലും പോയിരിക്കുകയാണ്. ആര്‍പ്പുവിളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ തൊണ്ടയ്ക്ക് സുഖമില്ല. ദൈവം തന്ന ദാനം മനം കുളിര്‍ക്കെ അനുഭവിച്ച ഒരു അച്ഛനായിട്ടാണ് ഇപ്പോഴും ഞാന്‍ മുന്നോട്ട് പോകുന്നത്. സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയുമെല്ലാമുണ്ട്. എന്നെ ചേട്ടായെന്നാണ് സ്വാസിക വിളിക്കുന്നത് എങ്കിലും പ്രായം നിഷ്‌കര്‍ഷിക്കുന്നതല്ലെങ്കിലും പെണ്‍കുട്ടികളെ കാണുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നത് വളരെ സേഫാണ്.  

ചില ആളുകളൊക്കെ കച്ചയും കെട്ടി ഇറങ്ങിയിരിക്കുന്നതുകൊണ്ട് വളരെ സേഫ് ഇതാണ്. തോളത്ത് കൈവെച്ചപ്പോഴും ഞാന്‍ അതാണ് ആലോചിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതിന് ഒരുപാട് സന്തോഷം. അതുപോലെ ആരോഗ്യപൂര്‍ണരായ നല്ല ഒരുപാട് കുഞ്ഞുങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ടാകട്ടെ. നിങ്ങളുടെ കുടുംബത്തിനേക്കാള്‍ ആ കുഞ്ഞുങ്ങളെ ആവശ്യം സമൂഹത്തിനാണ്. ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്’, എന്നാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ കാലില്‍ വീണ് സ്വാസിക അനുഗ്രഹം വാങ്ങുകയും ചെയ്തു.

വിവാഹവേദിയില്‍ സംസാരിച്ച് ശീലമില്ലാത്തതിനാല്‍ രണ്ടുപേര്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് പറ!ഞ്ഞാണ് ദിലീപ് മടങ്ങിയത്. മൂവാറ്റുപുഴ സ്വദേശിയാണ് സ്വാസിക. പൂജ വിജയ് എന്നാണ് ശരിയായ പേര്. സീരയലൂടെ ശ്രദ്ധേയായ സ്വാസിക. ഇപ്പോള്‍ സിനിമയില്‍ സജീവമാണ്, മനംപോലെ മംഗല്യം എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. 2009 ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമ രംഗത്തേക്ക് എത്തുന്നത്.

2010 ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. സീത എന്ന സീരിയലാണ് സ്വാസികയ്ക്ക് വഴിത്തിരിവായത്. ദത്തുപുത്രി, സീത എന്നീ സീരിയലുകള്‍ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. തമിഴ് ചിത്രമായ ഗോരിപാളയം എന്ന ചിത്രത്തില്‍ നായികയായി, മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു, പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയില്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

പ്രേം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. ഇരുവരും മനംപോലെ മംഗല്യം എന്ന സീരിയലിലാണ് ഒരുമിച്ച് അഭിനയിച്ചത്. പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പും പലതവണ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സ്വാസികയും പ്രേമും പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹവാര്‍ത്ത സത്യമാണോ കള്ളമാണോ എന്ന് ആശങ്കയിലായിരുന്നു തുടക്കത്തില്‍ ആരാധകര്‍. ബിസിനസിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് സ്വാസികയുടെ വരന്‍ പ്രേം ജേക്കബ്.

അതേസമയം,സ്വാസിക നായികയായ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞാലും അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷെ ആളുകള്‍ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക പറഞ്ഞിരുന്നു. സിനിമ എന്ന മേഖലയെ സ്‌നേഹിക്കുന്ന ആളായതുകൊണ്ടാകും എനിക്കും ഇത്ര കണക്ടഡ് ആയത്. പ്രേം ഡോമിനേറ്റ് ചെയ്യുന്ന ആളൊന്നുമല്ല. നേരെ ഓപ്പോസിറ്റായിട്ടുള്ള ആളാണ്. എന്റെ ആഗ്രഹം അതായിരുന്നു. എന്നാല്‍ അങ്ങനെ അല്ലാത്ത ഒരാള്‍ അങ്ങനെ ആകണമെന്നില്ല. പ്രേം ഓവര്‍ ഫ്രീഡം തരുന്ന ആളാണ്, വേണ്ട വേണ്ട എന്ന് പറയുന്നത് എല്ലാം നമ്മളിലേക്ക് വരുന്ന പോലെയാണ് എന്നും നടി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending