Connect with us

എല്ലാ പടത്തിലും വിഷ്വല്‍സിന് പ്രാധാന്യം നല്‍കിയിട്ടുളള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി

Malayalam

എല്ലാ പടത്തിലും വിഷ്വല്‍സിന് പ്രാധാന്യം നല്‍കിയിട്ടുളള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി

എല്ലാ പടത്തിലും വിഷ്വല്‍സിന് പ്രാധാന്യം നല്‍കിയിട്ടുളള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി

ഓരോ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി വാലിബന്‍ സംവിധാനം ചെയ്തിരിക്കുന്നതെന്ന് ഹരിപ്രശാന്ത്. ആട് 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് ഹരിപ്രശാന്ത്. 

എക്‌സ്പീരിയന്‍സിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് ലിജോ ജോസ്. ആളുകള്‍ തിയേറ്ററിലെത്തുമ്പോള്‍ അതിന്റെ ഓരോ ഫ്രെയിംസും വിഷ്വല്‍സും കണ്ട് അത്ഭുതപ്പെടണം. അദ്ദേഹത്തിന്റെ ഏത് പടം കണ്ടാലും നമുക്ക് അങ്ങനെയാണല്ലോ തോന്നുന്നത്. എല്ലാ പടത്തിലും വിഷ്വല്‍സിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് ഹരിപ്രശാന്ത് പറയുന്നത്.

ലിജോ ജേസ് പെല്ലിശ്ശേരിയുടെ ഈ. മ. യൗ എന്ന പടം തിയേറ്ററില്‍ പോയിരുന്നാണ് കണ്ടത്. സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു മഴ പെയ്ത ഫീലായിരുന്നു എനിക്ക്. നല്ല വെയിലുള്ളപ്പോഴാണ് ഞാന്‍ പുറത്ത് ഇറങ്ങിയത്. പക്ഷെ അത്ര നേരം ആ ഫീലില്‍ ഇരുന്നത് കൊണ്ടായിരിക്കും എനിക്ക് അങ്ങനെ തോന്നിയതെന്നും ഹരിപ്രശാന്ത് പറഞ്ഞു.

More in Malayalam

Trending

Recent

To Top