
Bigg Boss
റോബിന്റെ മുഖ്യശത്രു ബിഗ്‌ബോസ് വീട്ടിലേക്ക് .. രഹസ്യങ്ങൾ പുറത്ത് വിട്ട് ബിഗ്‌ബോസ് ടീം..
റോബിന്റെ മുഖ്യശത്രു ബിഗ്‌ബോസ് വീട്ടിലേക്ക് .. രഹസ്യങ്ങൾ പുറത്ത് വിട്ട് ബിഗ്‌ബോസ് ടീം..
Published on

ഇന്നത്തെ കാലത്ത് ഒരു വീട്ടിൽ യാതൊരു പരിചയവും ഇല്ലാത്ത കുറച്ച് പേർ ഒന്നിച്ച് ഒരു വീട്ടിൽ കഴിയുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്. അതും പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, ഫോണോ ഇന്റർനെറ്റോ ഒന്നുമില്ലാതെ നൂറ് ദിവസം. ചുറ്റും ക്യാമറാ കണ്ണുകൾ. ആലോചിക്കുമ്പോൾ തന്നെ തലകറങ്ങുന്നുണ്ടാകും. എന്നാൽ ഈയൊരു ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വരുന്ന ഒരുക്കൂട്ടം ആൾക്കാരും ഷോയും ഉണ്ട്. ബിഗ് ബോസ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലുള്ള ബിഗ് ബോസ്, മലയാളത്തിൽ തുടങ്ങിയിട്ട് ആറ് വർഷം ആകുകയാണ്. അതേ ബിഗ് ബോസ് മലയാളം സീസൺ 6 വരുന്നു. അങ്ങനെ വീണ്ടുമൊരു ബിഗ് ബോസ് മലയാളം ഷോയ്ക്ക് തുടക്കമാകുകാണ്. എന്നാകും ഷോ ആരംഭിക്കുക എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും സോഷ്യൽ മീഡിയ പേജുകളിൽ എങ്ങും പ്രെഡിക്ഷൻ ലിസ്റ്റുകൾ ഉയർന്നു കഴിഞ്ഞു. സിനിമ, സീരിയൽ, സ്പോർട്സ്, മ്യൂസിക്, സോഷ്യൽ മീഡിയ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരുടെ പേരുകൾ ഉയർന്ന് കേൾക്കുകയാണ്.
ഷാലു പേയാട് ആണ് ബിഗ് ബോസ് സീസൺ 6 പ്രെഡിക്ഷൻ ലിസ്റ്റിൽ ഒന്നാമതുള്ളത്. ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥിയായിരുന്ന റോബിനുമായുള്ള പ്രശ്നത്തിലും വിവാദത്തിലും ഏറെ ഉയർന്ന് കേട്ട പേരായിരുന്നു ഷാലു പേയാടിന്റേത്. സീക്രട്ട് ഏജന്റ്, ബ്യൂട്ടി വ്‌ലോഗറായ ജാസ്മിന്‍ ജാഫർ, ശ്രീലക്ഷ്മി അറയ്ക്കല്‍, തൊപ്പി, ജസീല പ്രവീൺ, അശ്വതി നായർ, ബീന ആന്റണി, രേഖ രതീഷ്, അമേയ പ്രസാദ്, ദയ, ഹെയ്ദി സാദിയ, നിവേദ് ആന്റണി, റിയ, വീണ മുകുന്ദൻ തുടങ്ങിയവരുടെ പേരുകളാണ് പ്രവചന ലിസ്റ്റായി യൂട്യൂബ് ചാനലായ ബിഗ് ബോസ് മല്ലു ടോക്‌സിൽ പറയുന്നത്.
അൻഷിത അൻജി, ജിപി, ആര്യ ദയാൽ, തങ്കച്ചൻ വിതുര, ഹെലൻ ഓഫ് സ്പാട്രാ, നടി ചൈതന്യ, ബോഡി ബിൽഡർ ആരതി, നടൻ സുബാഷ് നായർ, ആറാട്ടണ്ണന്‍(സന്തോഷ് വര്‍ക്കി), അമല ഷാജി തുടങ്ങിയവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്നുണ്ട്. അതേസമയം, ഇത്തരം പ്രെഡിക്ഷനുകളിൽ ഉള്ള ചിലർ ഷോയിൽ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ വര്‍ഷവും പ്രെഡിക്ഷന്‍ ലിസ്റ്റില്‍ വന്നവരും ഇക്കൂട്ടതിലുണ്ട്. ബിഗ് ബോസ് സീസൺ 6ന്റെ ലോഗോ പ്രകാശനം അടുത്തിടെ ആണ് നടന്നത്. കഴിഞ്ഞ അഞ്ച് സീസണുകളിലും ഉണ്ടായിരുന്ന മോഹൻലാൽ തന്നെയാകും ഇത്തവണയും അവതാരകൻ. ഷോ ലൊക്കേഷൻ ചെന്നൈയിലോ മുംബൈയിലോ ആയിരിക്കുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ വഴിയെ വരും. ഫെബ്രുവരി അവസാനത്തോടെ ബിഗ് ബോസ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്‌ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...
റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബറും ബിഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയുമായിരുന്നു സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ. എന്നാല്‍...