
Malayalam
അമ്മയാകുന്നു; സന്തോഷ വാര്‍ത്ത അറിയിച്ച് അമല പോള്‍; ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും
അമ്മയാകുന്നു; സന്തോഷ വാര്‍ത്ത അറിയിച്ച് അമല പോള്‍; ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്.മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.താരം പോസ്റ്റ് ചില ഫോട്ടോകള്‍ക്ക് സൈബര്‍ ആക്രമണങ്ങളും ഏല്ക്കാറുണ്ട്.എന്നാല്‍ അതൊന്നും അമല ചെവി കൊള്ളാറില്ല.
ഇപ്പോഴിതാ വിവാഹ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെ സന്തോഷവാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമല പോള്‍. ഗര്‍ഭിണിയാണെന്ന വിവരമാണ് നടി ആരാധകരെ അറിയിച്ചിരിക്കുന്നത്. ചുവന്ന വസ്ത്രത്തില്‍ ഭര്‍ത്താവിനൊപ്പം നില്ക്കുന്ന ഫോട്ടോകള്‍ അമല പോള്‍ പങ്കുവെച്ചിട്ടുണ്ട്. ഒന്നും ഒന്നും മൂന്നാണെന്ന് ഇപ്പോഴെനിക്കറിയാമെന്നും നടി കുറിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചാം തിയതിയാണ് അമല പോള്‍ വിവാഹിതയായത്.
അമ്മയാകുന്നെന്ന സന്തോഷ വാര്‍ത്ത അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകളുമായി എത്തിയത്. ഭൂരിഭാഗം പേരും അമലയ്ക്കും ജഗത്തിനും ആശംസകള്‍ അറിയിച്ചു. ചിലര്‍ മറ്റ് ചില ചോദ്യങ്ങളും ഉന്നയിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് മുമ്പാണ് അമല ഗര്‍ഭിണിയായിരിക്കുന്നത്. നടി വിവാഹത്തിന് മുമ്പേ ഗര്‍ഭിണി ആയിരിക്കാം, അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
വിവാഹത്തിന് കുറച്ച് നാളുകള്‍ക്ക് മുമ്പാണ് പങ്കാളിയുടെ ചിത്രം അമല പങ്കുവെച്ചത്. ജഗത് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് താരം ആദ്യം പങ്കുവെച്ചിരുന്നത്. അമല പോളിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ജഗദിന്റെ പോസ്റ്റ്. ‘മൈ ജിപ്സി ക്വീന്‍ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ജഗദിന്റെ പോസ്റ്റ്. അമലയുടെ പിറന്നാളിനായിരുന്നു പ്രൊപ്പോസല്‍.
പിന്നീട് ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ഇരുവരുടെയും വിവാഹം കഴിഞ്ഞ വിവരമാണ് പുറത്തെത്തിയത്. അമല പോള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്‍.
അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സംവിധായകനായ എഎല്‍ വിജയ്നെ ആണ് നടി നേരത്തെ വിവാഹം ചെയ്തത്. എന്നാല്‍ 2014 ല്‍ വിവാഹിതരായ ഇരുവരും 2017 ല്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി അമല പല വിവാദങ്ങളിലും അകപ്പെട്ടു. ഗോസിപ്പുകള്‍ നടിയെ തേടി തുടരെ വന്നു. ഇതിനിടെ അച്ഛന്റെ മരണമുള്‍പ്പെടെ അമലയെ ഏറെ ബാധിച്ചു.
സിനിമാ അഭിനയം നിര്‍ത്താന്‍ പോലും ആലോചിച്ചിരുന്നെന്ന് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ നടി പറയുകയുമുണ്ടായി. വിവാഹമോചനത്തിന് ശേഷം പല പ്രതിസന്ധികളും അമലയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. മുന്‍ കാമുകന് ഭുവനിന്ദര് സിംഗിനെതിരെ അമല പരാതി നല്കിയ സാഹചര്യവും ഉണ്ടായി. ഫോട്ടോഷൂട്ടിന്റെ ഭാഗമായെടുത്ത ഫോട്ടോ ബ്രേക്കപ്പിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വിവാഹ ഫോട്ടോയെന്ന പേരില്‍ പ്രചരിപ്പിച്ചെന്നും തന്നെ ഭീഷണിപ്പെടുത്തുന്നെന്നുമാണ് അമല പോള്‍ ആരോപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഭുവനിന്ദറിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ സംഭവങ്ങളെല്ലാം നടിയെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം വിഷയമാക്കി. പ്രശ്നങ്ങളെല്ലാം അവസാനിച്ച് ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് അമല പോള്‍. മുന്‍ ഭര്‍ത്താവ് എഎല്‍ വിജയും മറ്റൊരു ജീവിതത്തിലേക്ക് കടന്നിട്ട് വര്‍ഷങ്ങളായി. 2019 ലാണ് ഡോ. ആര് ഐശ്വര്യയെ വിജയ് വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.
അമല പോള്എഎല് വിജയ് വിവാഹമോചനത്തെക്കുറിച്ച് പല ഗോസിപ്പുകള്‍ വന്നിരുന്നു. രണ്ട് മതത്തില്‍ പെട്ടവരാണ് അമലയും വിജയും. വിവാഹ ശേഷം വിജയുമായും സംവിധായകന്റെ കുടുംബവുമായും അമലയ്ക്ക് ഒത്തുപോകാന്‍ കഴിഞ്ഞില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. സിനിമകളില്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കെയാണ് അമല പോള്‍ രണ്ടാമത് വിവാഹിതയായത്.
മലയാള ചിത്രങ്ങളായ ആടുജീവിതം, ലെവല്‍ ക്രോസ് ഉള്‍പ്പെടെ ഒരുപിടി സിനിമകള്‍ അമലയുടേതായി പുറത്തിറങ്ങാനുണ്ട്. പൃഥിരാജ് നായകനായെത്തുന്ന ആടുജീവിതം ബ്ലെസിയാണ് സംവിധാനം ചെയ്യുന്നത്. ജിത്തു ജോസഫാണ് ലെവല്‍ ക്രോസ് സംവിധാനം ചെയ്യുന്നത്. ടീച്ചര്‍ എന്ന മലയാള ചിത്രം, ബോളിവുഡ് ചിത്രം ഭോല എന്നീ സിനിമകളിലാണ് അമലയെ പ്രേക്ഷകര്‍ അവസാനമായി കണ്ടത്. നടിയുടെ വരാനിരിക്കുന്ന സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...