Connect with us

അതിജീവിത കോടതിക്ക് കത്ത് നൽകി! വരും ദിവസങ്ങൾ നിർണായകം

Malayalam

അതിജീവിത കോടതിക്ക് കത്ത് നൽകി! വരും ദിവസങ്ങൾ നിർണായകം

അതിജീവിത കോടതിക്ക് കത്ത് നൽകി! വരും ദിവസങ്ങൾ നിർണായകം

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിൽ നിയമവിരുദ്ധ പരിശോധന നടത്തിയെന്ന ആരോപണത്തിൽ അതിജീവിത കോടതിക്ക് കത്ത് നൽകി. വിചാരണ കോടതിക്കാണ് കത്ത് നൽകിയത്. മെമ്മറി കാർഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് അതിജീവിത കത്തിൽ ആവശ്യപ്പെട്ടു. കേസ് നീതിപൂർവ്വമായി അന്വേഷിക്കണമെന്നും വിവോ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും അതിജീവിത ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുമ്പ് മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമായിരുന്നു അതിജീവിത കോടതയിൽ ഉന്നയിച്ച വാദം.

തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടതിനെത്തുടർന്നാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ടത്. ഈ മാസം ഏഴിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്. കോടതി കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാർഡ് പരിശോധിച്ചത്. ഇത് നിയമ വിരുദ്ധമാണെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. വിചാരണ കോടതിയിലാണ് വിവോ ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ചത്. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ ഉടമയിലേക്കും അന്വേഷണമുണ്ടാകും. വിചാരണ കോടതിയിൽ മെമ്മറി കാർഡ് പരിശോധിച്ചത് നിയമം ലംഘിച്ചാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ മെമ്മറി കാർഡ് പരിശോധിച്ചത് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്, ജില്ലാ പ്രിൻസിപ്പാൾ സെഷൻസ് കോടതിയിൽ ആൻഡ്രോയിഡ് മൊബൈൽ ഫോണിലും. ഈ മൊബൈൽ ഫോണുകൾ കണ്ടെത്താൻ പോലീസ് സഹായം തേടേണ്ടി വരും. മെമ്മറി കാർഡ് ഉപയോഗിച്ച മൊബൈൽ കണ്ടെത്താൻ കോടതി പൊലീസ് സഹായം തേടിയേക്കും.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാകാണാമെന്ന കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചെങ്കിലും ഹര്‍ജി പരിഗണിക്കുന്നത്‌ അടുത്തമാസം എട്ടിലേക്കു മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച്‌ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ദിലീപ്‌ ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണു ക്രൈംബ്രാഞ്ചിന്റെ പരാതി. ജസ്‌റ്റിസ്‌ പി. ഗോപിനാഥാണു വാദം കേട്ടത്‌. ക്രിസ്‌മസ്‌ അവധി കഴിഞ്ഞ്‌ അടുത്ത മാസം ആദ്യവാരം കോടതി തുറക്കുമ്പോള്‍ ജഡ്‌ജിമാരുടെ പരിഗണനാ വിഷയം മാറാന്‍ സാധ്യതയുണ്ട്‌. അതിനാല്‍, വാദം പൂര്‍ത്തിയായ സ്‌ഥിതിക്കു കേസ്‌ പാര്‍ട്ട്‌ഹേര്‍ഡ്‌ ആക്കണമെന്നു ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ ക്രൈംബ്രാഞ്ച്‌ എതിര്‍ത്തു. കേസ്‌ പാര്‍ട്ട്‌ഹേര്‍ഡ്‌ ആക്കിയാല്‍ ജസ്‌റ്റിസ്‌ പി. ഗോപിനാഥ്‌ തന്നെ തുടര്‍ന്നും കേസ്‌ പരിഗണിച്ചു വിധിപറയുക. അല്ലാത്തപക്ഷം മറ്റൊരു ജഡ്‌ജി വിധി പറയും. ഇത്‌ ഒഴിവാക്കാനാണു പാര്‍ട്ട്‌ഹേര്‍ഡ്‌ ആക്കണമെന്നു ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്‌. അതിനിടെ, കേസുമായി ബന്ധപ്പെട്ടു മെമ്മറി കാര്‍ഡിലെ ഹാഷ്‌വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതു തിരിച്ചടിയാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണു വിചാരണ കോടതിയ്‌ക്കുള്ള നിര്‍ദ്ദേശം. ഹാഷ്‌ വാല്യു അന്വേഷണം കേസില്‍ വഴിത്തിരിവാകുമെന്നാണു പ്രോസിക്യൂഷന്‍ വാദം. കോടതി രേഖകളില്‍ മാറ്റംവരാന്‍ ഇടയായതു പ്രതി ദീലിപിന്റെ സ്വാധീനം മൂലമാണെന്നും കേസന്വേഷണത്തില്‍ പ്രതി ഇടപെട്ടതു ജാമ്യവ്യവസ്‌ഥയുടെ ലംഘനമാണെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിച്ചാല്‍, ജാമ്യം റദ്ദാക്കാന്‍ സാധ്യതയേറെയാണെന്ന ആശങ്ക ദിലീപിന്റെ അഭിഭാഷകര്‍ക്കുണ്ട്‌. പല പ്രധാന സാക്ഷികളും കൂറുമാറിയതു തിരിച്ചടിയാകുമോ എന്നും അവര്‍ ഭയക്കുന്നു. കേസിലെ സാക്ഷികളായിരുന്ന നടി ഭാമ, നടന്‍ സിദ്ദിഖ്‌ തുടങ്ങിയവര്‍ മൊഴി മാറ്റിയിരുന്നു.

സർക്കാർ അതിശക്തമായി തന്നെ ദിലീപിനെതിരെ തെളിവുകൾ നിരത്തിയാണ് വാദിക്കുന്നത്. കേസിൽ ആദ്യം ഉണ്ടായിരുന്ന പല സാക്ഷികളും കൂറുമാറിയിരുന്നു. ഇതിനൊക്കെ പിന്നിൽ കേസിൽ എട്ടാം പ്രതി ദിലീപ് തന്നെയാണ് എന്നാണ് പ്രോസികൂഷൻ വാദം. കേസിൽ ദിലീപിന് ജാമ്യം നൽകിയപ്പോൾ തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി വ്യവസ്ഥ വച്ചിരുന്നു. എന്നാൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവു നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവു ലഭിച്ചെനന്നായിരുന്നു ഹർജി. സർക്കാരിന്റെ വാദം തള്ളിയാൽ അത് ദിലീപിന് വലിയൊരു നേട്ടം തന്നെയായിരിക്കും. അതേസമയം അങ്ങനെയല്ല സംഭവിക്കുന്നത് എങ്കിൽ ദിലീപ് വീണ്ടും ജയിലിലേക്ക് പോകാനാണ് സാധ്യത. 3 മാസത്തോളമാണ് ദിലീപ് അന്ന് ജയിലിൽ കിടന്നത്. ആ ഒരു അവസ്ഥയിലേക്ക് വീണ്ടും എത്താത്തതിരിക്കാൻ എന്ത് വില കൊടുത്തതും തന്റെ ജയിൽവാസം ദിലീപ് തടയുക തന്നെ ചെയ്യും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top