Malayalam
മണിക്കൂര്‍ നീണ്ട ക്യു വില്‍ പച്ചവെള്ളം കിട്ടാതെ അയ്യപ്പനെ തൊഴാന്‍ കാത്തു നിന്ന സ്വാമിമാര്‍ നിലം തൊടാന്‍ പോലും ആകാതെ വായുവില്‍, വിഐപിസ്വാമി അയ്യപ്പനോട് തന്റെ കഷ്ടസുഖങ്ങള്‍ വിവരിക്കുന്നു; നിഷ്‌ക്കളങ്ക ഭക്തര്‍ക്ക് നേരെ കൊഞ്ഞനം കാണിക്കുന്നതിന് തുല്യം; വൈറലായി കുറിപ്പ്
മണിക്കൂര്‍ നീണ്ട ക്യു വില്‍ പച്ചവെള്ളം കിട്ടാതെ അയ്യപ്പനെ തൊഴാന്‍ കാത്തു നിന്ന സ്വാമിമാര്‍ നിലം തൊടാന്‍ പോലും ആകാതെ വായുവില്‍, വിഐപിസ്വാമി അയ്യപ്പനോട് തന്റെ കഷ്ടസുഖങ്ങള്‍ വിവരിക്കുന്നു; നിഷ്‌ക്കളങ്ക ഭക്തര്‍ക്ക് നേരെ കൊഞ്ഞനം കാണിക്കുന്നതിന് തുല്യം; വൈറലായി കുറിപ്പ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. തികഞ്ഞൊരു അയ്യപ്പഭക്തന്‍ കൂടിയായ താരം മണ്ഡലകാലങ്ങളില്‍ ശബരിമലയിലെത്തി അയ്യനെ വണങ്ങാറുണ്ട്. കഴിഞ്ഞ വര്‍ഷം ഭാര്യ പാര്‍വതിയ്‌ക്കൊപ്പമായിരുന്നു താരം എത്തിയത്. എന്നാല്‍ ഇത്തവണ തനിയെയാണ് മലചവിട്ടാന്‍ എത്തിയത്. ഇതിന്റെ വീഡിയോകളെല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എല്ലാ പ്രാവശ്യത്തേതില്‍ നിന്നും വലിയ തിരക്കാണ് ഇത്തവണ ഉണ്ടായത്. മണിക്കൂറുകളോളം കാത്ത് നിന്നിട്ടും പലര്‍ക്കും ഒരുനോക്ക് കാണാനാകാതെയാണ് മലയിറങ്ങേണ്ടി വന്നത്. സാധാരണക്കാരായവര്‍ 24 മണിക്കൂറുകളോളം ക്യൂ നിന്നിട്ടും തൊഴുതു വണങ്ങാന്‍ പറ്റാത്ത വേളയില്‍ ജയറാം മുന്നിലെത്തി അധിക നേരം പ്രാര്‍ത്ഥിക്കുന്നതിനെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്;
തത്വമസി ദൃശ്യങ്ങള്‍ !
ഒരു സില്‍മ സെലിബ്രേറ്റി മിനുറ്റുകള്‍ എടുത്ത്, അയ്യപ്പന്റെ മുന്നില്‍ നിന്ന് തൊഴുതു വണങ്ങി കരഞ്ഞു പ്രാര്‍ത്ഥിക്കുന്നു. അവിടെ നിന്ന് സാധാരണക്കാരന് ഇങ്ങനെ ഒന്ന് കരയാന്‍ ദേവസ്വം വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടോ? പണവും പ്രശസ്തിയുമുള്ളവര്‍ക്ക് എത്ര സമയം വേണമെങ്കിലും തൊഴാന്‍ പറ്റും തന്ത്രീസ് നേരിട്ട് വന്ന് പ്രസാദവും കൊടുക്കും. പച്ചവെള്ളം പോലും കിട്ടാതെ 17 മണിക്കൂര്‍ ഒരേ നില്‍പ്പ് നിന്ന് ശ്രീക്കോവിലിലെത്തിയ ഒരു ഭക്തന് ഇതുപോലെ വാഴ ഇലയില്‍ പ്രസാദം കിട്ടുമോ?
ജയറാം നില്‍ക്കുന്ന വിഐപി ലൈനിന്റെ പിന്നിലേക്ക് നോക്കൂ, സാധാരണക്കാരെ ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദി എന്നപോലെ തള്ളി മാറ്റുന്നു. പതിനാറ് മുതല്‍ ഇരുപ്പത്തിനാല് മണിക്കൂര്‍ ക്യൂ നിന്നവര്‍ ഒരു ഇടിമിന്നല്‍ പോലെ നീങ്ങി പോവുന്നു. അയ്യപ്പന്‍ തന്ത്രിയോട് പ്രത്യേകം പറഞ്ഞിരുന്നു, ജയറാം വന്നാല്‍, 5 മിനുട്ട് എന്നെ തൊഴുതിട്ട് വിട്ടാല്‍ മതിയെന്ന്.
പുള്ളീടെ പുത്യ സില്‍മ അയ്യപ്പന്‍ മണ്ഡലകാല തിരക്കുമൂലം കണ്ടില്ല ഒടിടിയില്‍ വരുമ്പോള്‍ ആമസോണിലോ, നെറ്റ്ഫ്‌ലൈക്‌സിലോ തത്വമസിയിലോ കാണാം എന്നും അയ്യപ്പന്‍ ഉറപ്പ് കൊടുത്തിട്ടുണ്ടേത്രെ. മണിക്കൂര്‍ നീണ്ട ക്യു വില്‍ പച്ചവെള്ളം കിട്ടാതെ അയ്യപ്പനെ തൊഴാന്‍ കാത്തു നിന്ന സ്വാമിമാര്‍ നിലം തൊടാന്‍ പോലും ആകാതെ വായുവില്‍, വി ഐപിസ്വാമി അയ്യപ്പനോട് തന്റെ കഷ്ടസുഖങ്ങള്‍ വിവരിക്കുന്നു.
ഈ വീഡിയോ ഉള്‍പ്പെടെയുള്ള അശ്ലീലങ്ങള്‍ കാണുമ്പോള്‍ ശബരിമലയിലെ വിഐപി ദര്‍ശന ഇടപാടുകള്‍ നിഷ്‌ക്കളങ്ക ഭക്തര്‍ക്ക് നേരെ കൊഞ്ഞനം കാണിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെ വയ്യ! ശബരിമലയില്‍ കുഞ്ഞുങ്ങളും വികലാംഗരും, വായോധികരും ഉള്‍പ്പെയുള്ള സാദാരണക്കാരായ ഭക്തരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തി വെള്ളം പോലും കൊടുക്കാതെ നടത്തുന്ന ഭക്തി വ്യവസായം അഭിലഷണീയമല്ല.
ലക്ഷക്കണക്കിന് മനുഷ്യര്‍ ശ്വാസമെടുക്കാന്‍ പോലുമാകാതെ കൈക്കുഞ്ഞുങ്ങളുമായി ഒരേനില്‍പ്പ് മണിക്കൂറുകളോളം നില്‍ക്കുമ്പോള്‍ വിഐപികളെ തോളില്‍ കയറ്റികൊണ്ടുപോയി നടയില്‍ വെയ്ക്കുമ്പോള്‍ തന്ത്രിവന്ന് വിഐപിയുടെ തോളില്‍ കയ്യിട്ടുകൊണ്ടുപോയി അയ്യനെ കാണാന്‍ പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കികൊടുക്കുന്നു. ആഹാ അന്തസ്സ്!
പിന്നാലെ കമന്റുകളുമായി നിരവധി പേരും എത്തിയിട്ടുണ്ട്. ആര് എന്നെ എത്ര സമയം കാണണം എന്ന് അയ്യപ്പന്‍ തീരുമാനിച്ചു വെച്ചിട്ടുണ്ടാവും, വലിയ സംഭവമൊന്നുമല്ല. ഏതു ചെറിയ അം ബലത്തിലും ഇങ്ങനെ യൊക്കെത്തന്നെയാണ്. കോയിന്‍ ദക്ഷിണ കൊടുത്താല്‍ ചന്ദനം കൈയില്‍ നോട്ടാണെങ്കില്‍ ഇലയില്‍. ഇദ്ദേഹം ധനികനാണ്. പ്രശസ്തനാണ്.
നിരവധി ആരാധകരും ഒക്കെയുള്ള അറിയപ്പെടുന്ന സെലിബ്രിറ്റി ആണ്. ഇങ്ങനെ കുനിഞ്ഞ് കിടന്നു കരയാന്‍ മാത്രം പ്രശ്‌നങ്ങള്‍ ഇദ്ദേഹത്തിനു ഉള്ളതായി നമ്മളാരും കേട്ടിട്ടുമില്ല.
എന്താണ് മനസ്സിലാക്കേണ്ടത്. അദ്ദേഹം മാനസികമായി കടുത്ത ദാരിദ്ര്യത്തില്‍ ആണ്. എല്ലാ വിശ്വാസിയും ഈ ഒരു മാനസിക അവസ്ഥയില്‍ തന്നെ ആണ്. ഇക്കാലമത്രയും അദ്ദേഹം കുമ്പിട്ട് വണങ്ങിയ ദൈവങ്ങള്‍ക്ക് അദ്ദേഹത്തെ ആത്മവിശ്വാസം ഉള്ള ഒരു മനുഷ്യന്‍ ആക്കാന്‍ കഴിഞ്ഞില്ല. എല്ലാം തികഞ്ഞ പരാജയം എന്നല്ലേ മനസ്സിലാക്കേണ്ടത്.
എല്ലാ അമ്പലങ്ങളിലെയും സ്ഥിതിക്ക് മാറ്റമൊന്നും ഇല്ല.. ഢശു കള്‍ക്കുള്ള പരിഗണന വളരെ വലുതാണ്.. അവരുടെ തൊഴലും പ്രസാദം വാങ്ങലും ഒക്കെ കഴിഞ്ഞ് മാത്രം സാധാരണക്കാര്‍ക്ക് പ്രവേശനം.. എന്നിട്ടോ ഒരു സെക്കന്‍ഡ് പോലും തൊഴാന്‍ സാധിക്കാതെ തള്ളി മാറ്റപ്പെടും… കഷ്ടം ആണ് ഇതെല്ലാം.നാടുവാഴിയും രാജാവും രാജാധികാരത്തിന്റെ ശീലങ്ങളുമാണ് ഇന്നും ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്നത്. വിശ്വാസം തന്നെ ഇത്തരം ശീലങ്ങളുടെ ഭാഗമാണ്. തുല്യത എന്ന ഒന്നില്ല. വി ഐ പി ക്കു കിട്ടുന്ന അശ്ലീലപരിഗണനയെ പറ്റി വീമ്പു പറയുന്നവരാണ് തട്ടി മാറ്റപ്പെടുന്ന സാധാ വിശ്വാസികള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.