
Bollywood
മകള്‍ സിനിമയിലേക്ക് എത്തിയത് തനിക്ക് ഇരട്ടി സമ്മര്‍ദ്ദമുണ്ടാക്കി; ഷാരൂഖ് ഖാന്
മകള്‍ സിനിമയിലേക്ക് എത്തിയത് തനിക്ക് ഇരട്ടി സമ്മര്‍ദ്ദമുണ്ടാക്കി; ഷാരൂഖ് ഖാന്
Published on

മകള്‍ സുഹാന ഖാന് സിനിമയിലേക്ക് എത്തിയത് തനിക്ക് ഇരട്ടി സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് ഷാരൂഖ് ഖാന്. ഒരു ചാറ്റ് ഷോയില്‍ മക്കളുടെ ഭാവിയെ കുറിച്ച് സംസാരിക്കവെയാണ് ഷാരൂഖ് ഖാന് ഇക്കാര്യം പറഞ്ഞത്. കരിയറില്‍ എന്തായി തീരണമെന്ന് തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ സ്വതന്ത്ര്യം മക്കള്‍ക്ക് കൊടുത്തിട്ടുണ്ടെന്ന് ഷാരൂഖ് വ്യക്തമാക്കി.
‘മകള്‍ സിനിമാ മേഖലയില്‍ എത്തിയത് ഇരട്ട സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. നമുക്ക് കാത്തിരിക്കാനും ഉത്കണ്ഠപ്പെടാനും നിരവധി വെള്ളിയാഴ്ചകളുണ്ട്, ബോക്സ് ഓഫീസിന്റെ ത്രില്ലുകളും വേവലാതികളും ഉണ്ട്. എന്നാലും എനിക്ക് വളരെ സന്തോഷമുണ്ട്’ എന്നാണ് ഷാരൂഖ് ഖാന് പറയുന്നത്.
സിനിമയിലേക്ക് വരണം എന്നത് മകള്‍ തന്നെ എടുത്ത തീരുമാനമാണെന്നും ഷാരൂഖ് ഖാന് വ്യക്തമാക്കുന്നുണ്ട്. ‘അവള് തന്നെയാണ് സിനിമയില്‍ എത്തണം എന്ന തീരുമാനം എടുത്തത്, അതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു കുടുംബമെന്ന നിലയില്‍ ഞാനും ഗൗരിയും മക്കളോട് ഒരിക്കലും ഇത് ചെയ്യൂ, അത് ചെയ്യൂ എന്ന് പറഞ്ഞിട്ടില്ല.’
‘അവര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്റെ മകള്‍ അഭിനേതാവാകാന്‍ തീരുമാനിച്ചു, മകന് സംവിധാനം പഠിക്കാന്‍ തീരുമാനിച്ചു. അതുകൊണ്ടു തന്നെ ഇരുവരും സിനിമയിലേക്കാണ് എത്തുന്നത്’ എന്നും ഷാരൂഖ് വ്യക്തമാക്കി. ‘ആര്‍ച്ചീസ്’ എന്ന ചിത്രത്തിലൂടെയാണ് സുഹാന ഖാന് സിനിമയില്‍ എത്തിയിരിക്കുന്നത്.
നെറ്റ്ഫ്ലിക്സില്‍ എത്തിയ ചിത്രം കാര്യമായി ശ്രദ്ധ നേടിയിട്ടില്ല. അതേസമയം, 1000 കോടി ക്ലബ്ബ് ചിത്രങ്ങള്‍ക്ക് പിന്നാലെ ഷാരൂഖ് ഖാന്റെതായി ‘ഡങ്കി’ എന്ന ചിത്രമാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. ഡിസംബര്‍ 21ന് റിലീസ് ചെയ്ത ചിത്രം 300 കോടി കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത്.
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....