സീരിയൽ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നടി അപര്‍ണ നായരുടെ മരണം. സീരിയിലുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു ആത്മഹത്യ ചെയ്തത്. പിന്നാലെ സ്വയം ജീവനൊടുക്കാന്‍ അപര്‍ണയെ പ്രേരിപ്പിച്ച കാരണം എന്തെന്ന അന്വേഷണവും ആരംഭിച്ചിരുന്നു. കുടുംബത്തിലെ പ്രശ്നങ്ങളാണ് മരണ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. ഇതിനിടെ ഇപ്പോഴിതാ അപര്‍ണയുടെ മരണത്തെക്കുറിച്ചുള്ള തമിഴ് നടന് ബയില്‍വാന്‍ രംഗനാഥന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. വിവാദ പ്രസ്താവനകളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് രംഗനാഥന്.
താരങ്ങളെക്കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാതെ ഗോസിപ്പുകള്‍ എരിവും പുളിയും ചേര്‍ത്ത് പടച്ചു വിടുന്നയാളാണ് രംഗനാഥന്. അപര്‍ണയുടെ മരണത്തിന് കാരണം ഭര്‍ത്താവും സഹോദരിയും തമ്മിലുള്ള ബന്ധമാണെന്നാണ് ബയില്‍വാന്‍ രംഗനാഥന് പറയുന്നത്. ‘മലയാളത്തിലെ പ്രശസ്ത നടിയാണ് അപര്‍ണ. പല ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് പ്രശസ്തയായ നടി. കാണാന്‍ സുന്ദരിയാണ്. അവര്‍ സഞ്ജിത്ത് എന്നൊരാളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അപര്‍ണയ്ക്കൊപ്പമായിരുന്നു അവിവാഹിതയായ സഹോദരിയും കഴിഞ്ഞിരുന്നത്. അപര്‍ണ ഷൂട്ടിന് പോകുമ്പോഴെല്ലാം അപര്‍ണയുടെ സഹോദരിയും ഭര്‍ത്താവും തമ്മില്‍ ബന്ധപ്പെട്ടു”.
ഒരു നാള് ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ രണ്ടു പേരേയും ഒരുമിച്ച് കണ്ടു. കണ്ടതും അപര്‍ണ ദേഷ്യപ്പെട്ടു. സഹോദരിയെ വഴക്ക് പറഞ്ഞു. ഇതോടെ അപര്‍ണയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. കൊല്ലും, കഴുത്തു ഞെരിച്ച് കൊല്ലും, നീ ഇറങ്ങിപ്പോ എന്നൊക്കെ പറഞ്ഞു. ആ വിഷമത്തില്‍ ഭര്‍ത്താവ് ടോര്‍ച്ചര്‍ ചെയ്യുന്നുവെന്ന് കത്തെഴുതി വച്ച് അപര്‍ണ ആത്മഹത്യ ചെയ്തു. ഇപ്പോള്‍ അപര്‍ണയുടെ ഭര്‍ത്താവ് ജയിലില്‍ കമ്പി എണ്ണുകയാണെന്നും ബയില്‍വാന്‍ പറയുന്നു. തമിഴിലും ഇതുപോലെ ഒരാളുണ്ടായിരുന്നു. ആ നടന് മരിച്ചു പോയി. വലിയ സംവിധായകനായിരുന്നു. ശിവാജിയുടെ സിനിമയെല്ലാം സംവിധാനം ചെയ്തിട്ടുണ്ട്. അയാളുടെ അച്ഛനും ചേട്ടനുമൊക്കെ വലിയ കോടീശ്വരനാണ്. സഹോദരനും സംവിധായകന്. സഹോദരന്റെ ഭാര്യയും നടിയാണ്. അയാള്‍ ഒരു നടിയെ വച്ചൊരു സിനിമ സംവിധാനം ചെയ്തു.
അതിന് ദേശീയ പുരസ്കാരവും ലഭിച്ചുവെന്നും രംഗനാഥന് പറയുന്നു. ഞാന്‍ ഒരു ദിവസം അഭിനയിച്ചതിന്റെ പ്രതിഫലം വാങ്ങാന്‍ ഓഫീസില്‍ ചെന്നു. കതക് തുറന്നതും സംവിധായകനും നടിയുടെ അനിയത്തിയും. അവളും പിന്നീട് നടിയായി. പക്ഷെ ഞാന്‍ അയാളുടെ പേര് പറയില്ല. അദ്ദേഹം മരിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ വേറൊരു നടനെ വിവാഹം കഴിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഭര്‍ത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്നങ്ങളുമാണ് അപര്‍ണയെ ത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്. അപര്‍ണ കുറച്ചുനാളുകള്‍ക്ക് മുന്‍പ് അഭിനയം നിര്‍ത്തി സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കിയിരുന്നു. ഭര്‍ത്താവിന് താല്പര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. മരിക്കുന്നതിന്റെ മുമ്പ് അപര്‍ണ അമ്മയെ വിളിച്ചിരുന്നു. ഭര്‍ത്താവ് വിചാരിച്ചിരുന്നുവെങ്കില്‍ മകളെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അപര്‍ണയുടെ അമ്മ പറഞ്ഞിരുന്നു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...