
Malayalam
‘അഭിനയിക്കാനുള്ള ഒരു ഫയര്‍ വേണം, അതില്ലെങ്കില്‍ പിന്നെ ഈ പണി നിര്‍ത്തിവെച്ചിട്ട് പോകണം’; മോഹന്‍ലാല്‍
‘അഭിനയിക്കാനുള്ള ഒരു ഫയര്‍ വേണം, അതില്ലെങ്കില്‍ പിന്നെ ഈ പണി നിര്‍ത്തിവെച്ചിട്ട് പോകണം’; മോഹന്‍ലാല്‍
Published on

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. 1978 ല്‍ വെളളിത്തിരയില്‍ എത്തിയ മോഹന്‍ ലാല്‍ വൃത്യസ്തമായ 350 ല്‍ പരം കഥാപാത്രങ്ങളില്‍ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ബോളിവുഡ് ചിത്രങ്ങളില്‍ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന് എന്ന വില്ലനില്‍ നിന്ന് ബിഗ് ബ്രദറിലെ സച്ചിദാനന്ദനിലേയ്ക്കുളള ദൂരം ഒരു സിനിമ കഥയെ പോലെയാണ്. മോഹന്‍ലാല്‍ ജീവന് നല്കിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്. കീരടവും, ദേവാസുരവും, സ്ഫടികവും, ഇരുവരുമൊക്കെ ഇന്നും സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആഗ്രഹവും സ്നേഹവും ഉള്ളതുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍. സ്നേഹത്തോടെയാണ് താന്‍ പ്രൊഫഷനെ സമീപിക്കുന്നതെന്നും സിനിമയോടുള്ള ആഗ്രഹവും ഫയറും ഇല്ലാതാവുന്ന നാള് അഭിനയം നിര്‍ത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘അഭിനയിക്കാനുള്ള ഒരു ഫയര്‍ വേണം. അതില്ലെങ്കില്‍ പിന്നെ ഈ പണി നിര്‍ത്തിവെച്ചിട്ട് പോകണം. സിനിമയാണ് ഓക്സിജന്‍, ഇതാണ് നമ്മുടെ ജോലി, ഇതാണ് നമ്മുടെ ബ്രെഡ് ആന്‍ഡ ബട്ടര്‍, അങ്ങനെ ഒരു സ്നേഹത്തോടെ പ്രൊഫഷനെ സമീപിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അത്രയും ജോലി ചെയ്യാനും ഞാന്‍ തയാറാണ്.
റെസ്റ്റ് എടുത്തൂടെ, എന്തിനാണ് തുടര്‍ച്ചയായി ഇങ്ങനെ സിനിമകള്‍ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് അതിനൊരു ഫയറുണ്ട്. സിനിമയോട് ഒരു ആഗ്രഹമുണ്ട്. ആ ആഗ്രഹം എന്ന് മങ്ങുമോ അന്ന് സിനിമ അഭിനയം നിര്‍ത്തും. ഒരുപാട് പേര് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതൊരു തോല്‍വിയിലേക്ക് പോകും. അത് അവര്‍ക്ക് ഒരു നിരാശയാവും. ഏറ്റവും രസകരമായി ജോലി ചെയ്യാന്‍ പറ്റുന്ന കാലം വരെ ആ ഫയര്‍ ഞാന്‍ കയ്യില്‍ വെക്കും,’ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
നേരാണ് ഉടന്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്. പ്രിയ മണി, സിദ്ദീഖ്, അനശ്വര രാജന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2021 ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം മോഹന്‍ലാലിന് സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ‘നേര്’, ‘മലൈകോട്ടൈ വാലിബന്’, ‘ബറോസ്’ എന്നീ ചിത്രങ്ങള്‍ക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര് പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ നടന്റേതായി വലിയ സൂപ്പര്‍ഹിറ്റായ സിനിമകള്‍ അടുത്തൊന്നും ഇറങ്ങാത്തത് ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ വരാന്‍ പോകുന്നതൊക്കെ വമ്പന്‍ ചിത്രങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് അടക്കം വരാന്‍ പോവുന്നതൊക്കെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകളാണ്.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് മോഹന്‍ലാലിന്റെ കരിയര്‍ ഗ്രാഫിനെക്കുറിച്ച് നടക്കാറുള്ളത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും മോഹന്‍ലാല്‍ കാര്യമാക്കുന്നില്ല. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. 70 സിനിമകളോളം ചെയ്തിട്ട് എത്രയോ സിനിമകള്‍ മോശമായിട്ടുണ്ട്. സിനിമകള്‍ മോശമാകുന്നത് എങ്ങനെയെന്ന് പറയാന്‍ പറ്റില്ല. ഓരോ സിനിമയും എടുക്കേണ്ട രീതികളുണ്ട്, അതിനൊരു ജാതകമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അല്ലെങ്കില്‍ എല്ലാ സിനിമയും വിജയിക്കേണ്ടേ.
എന്തോ ഒരു മാജിക് ഉണ്ട്. ഒരു നടന് എന്ന നിലയില്‍ എന്റെ ജോലി വരുന്ന സിനിമകള്‍ മാക്സിമം ചെയ്യാന്‍ നോക്കുകയെന്നാണ്. വേണമെങ്കില്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാം. അത് പോരെ. കാരണം കൂടെ ഒരുപാട് പേരുണ്ട്. അവരെയാെക്കെ സഹായിക്കാന്‍ മോശം സിനിമ ചെയ്യണം എന്നല്ല അതിന്റെ അര്‍ത്ഥം. ചെയ്യുന്ന കൂട്ടത്തില്‍ ചില മോശം സിനിമകളും ഉണ്ടാകുമെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ വരുന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. അതിലൊന്നും ഒരു പരാതിയും ഇല്ല. എന്നെ ഒരാള്‍ തെറി പറയുന്നതൊന്നും കാര്യമാക്കുന്നില്ല. കാരണം ഞാന്‍ 46 വര്‍ഷമായി എന്തൊക്കെ മലയാള സിനിമയ്ക്ക് ചെയ്തു എന്നതും കൂടി ഇതിന്റെ പിറകിലുണ്ട്. ഒരു സിനിമ കൊണ്ടല്ല ഒരാളെ ജഡ്ജ് ചെയ്യേണ്ടത്. അടുത്ത രണ്ട് മൂന്ന് സിനിമ വളരെ സക്സസ്ഫുളായാല്‍ ഇതൊക്കെ മാറും.
ഒരു സിനിമ മോശമായിപ്പോയതിന് ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ മാത്രമല്ല. പഴി പറഞ്ഞെന്ന് കരുതി, സിനിമ ചെയ്യാതിരിക്കുകയോ കരയുകയോ വേണ്ട. കാരണം അതിന്റെ സമയമൊക്കെ കഴിഞ്ഞു. ഒന്നുകില്‍ സിനിമ ചെയ്യാതിരിക്കാം, അല്ലെങ്കില്‍ ചെയ്ത് കൊണ്ടിരിക്കാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷാ ശൈലി മോശമായിരുന്നെന്ന് കഴിഞ്ഞ ദിവസം സംവിധായകന് രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...