Connect with us

‘പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’; മറുപടിയുമായി തനു

Malayalam

‘പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’; മറുപടിയുമായി തനു

‘പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’; മറുപടിയുമായി തനു

മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര നായകന്മാര്‍ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈന്‍ തിളങ്ങിയത്.

സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല.

ഈ അടുത്താണ് ഷൈന്‍ തന്റെ കാമുകിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഇരുവരും മാച്ചിംഗ് ആയ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഒരുമിച്ചെത്തിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ പ്രൊമോഷനായി എത്തിയപ്പോഴായിരുന്നു ഷൈന്‍ കാമുകിയേയും കൂടെ കൂട്ടിയത്. തന്റെ കാമുകിയെ മമ്മൂട്ടിയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഷൈന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പിന്നാലെ സോഷ്യല്‍ മീഡിയയിലും ഷൈന്‍ കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. തനു എന്നാണ് ഷൈന്റെ കാമുകിയുടെ പേര്. തനുവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഷൈനിനൊപ്പമുള്ള ചിത്രങ്ങള്‍ തനുവും പങ്കുവെക്കാറുണ്ട്. ഷൈന്റെ കാമുകിയെക്കുറിച്ച് അറിയാനായി ആ പ്രൊഫൈലിലേക്ക് ആരാധകരും ഓടിയെത്തിയിരുന്നു. ഇപ്പോഴിതാ തനു പങ്കുവച്ച പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.

‘പ്രണയത്തിന് പ്രത്യേക അര്‍ത്ഥം നല്‍കിയവന്‍’ എന്ന അടിക്കുറിപ്പോടെയാണ് തനു പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് തനു പങ്കുവച്ചിരിക്കുന്നത്. റൊമാന്റിക് ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ഇതോടെ നിരവധി ആരാധകരും കമന്റുകളുമായി എത്തി. ആരാധകരുടെ രസകരമായ കമന്റുകള്‍ക്ക് തനു തന്നെ മറുപടിയും നല്‍കുന്നുണ്ട്.

‘അണ്ണന്‍ പെണ്ണ് കെട്ടില്ല എന്നാണ് ഞാന്‍ വിചാരിച്ചത്. സിംഗിള്‍സിനൊക്കെ ഒരു മോട്ടിവേഷന്‍ ആയിരുന്നു. എന്റെ മോട്ടിവേഷന്‍ പോയി’ എന്നായിരുന്നു ഒരു കമന്റ്. ഇതിന് തനു നല്‍കിയ മറുപടി ‘എപ്പോഴും സിംഗിള്‍ ആവാന്‍ പറ്റുമോ’ എന്ന മറുചോദ്യമായിരുന്നു. ‘പെണ്ണില്ല പെണ്ണില്ല എന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’ എന്ന കമന്റിന് ‘അതെന്താ മൊയ്തീനെ അങ്ങനെ ഒരു പറച്ചില്‍’ എന്ന മറുപടിയാണ് തനു നല്‍കിയത്. രസകരമായ മറുപടികളാണ് കമന്റുകള്‍ക്ക് തനു നല്‍കുന്നത്.

നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഷൈന്‍ ആ ബന്ധം മുന്‍പോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്തതിനാല്‍ വേര്‍പിരിഞ്ഞതായിരുന്നു. ഇതേ കുറിച്ച് ഷൈന്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്. തന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് ആയിരുന്നുവെന്നാണ് ഷൈന്‍ പറഞ്ഞത്. ഒത്തിരി കാരണങ്ങള്‍ കൊണ്ടാണ് ആ വിവാഹബന്ധം വര്‍ക്ക് ആകാതെ വന്നത്. എന്റെ ഭാര്യ ആയിരുന്നയാളെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. താന്‍ കാരണം അവര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നും ഷൈന്‍ തുറന്ന് പറഞ്ഞിരുന്നു.

അതേസമയം ഭാര്യയും കുഞ്ഞും സുഖമായി ഇരിക്കുകയാണെന്നും കുഞ്ഞിന്റെ കാര്യം ഞാന്‍ എവിടെയും പറയാറില്ലെന്നും താരം സൂചിപ്പിച്ചു. അങ്ങനെ അവരെ കുറിച്ച് പറയേണ്ട ആവശ്യം ഒന്നുമില്ലല്ലോ. മകന്റെ പേര് സിയല്‍ എന്നാണെന്നും അവനിപ്പോള്‍ എട്ടുവയസായെന്നും പറഞ്ഞ താരം അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ലെന്ന് കൂടി പറഞ്ഞിരുന്നു.കുറച്ച് കാലം എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്ത് നിന്ന് അവര്‍ സന്തുഷ്ടരായിരുന്നില്ല. അതെന്റെ പ്രശ്‌നമാണെന്ന് ഈ രണ്ട് ബന്ധങ്ങളില്‍ നിന്നും മനസ്സിലായെന്നായിരുന്നു ഷൈന്‍ അന്ന് തുറന്ന് പറഞ്ഞത്.

ഒരു തരത്തിലും അത് വര്‍ക്കാകില്ലെന്ന തോന്നലുണ്ട്. എനിക്ക് വിവാഹം ശരിയാവില്ലെന്ന് ഒത്തിരിപേര്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാവരെയും വിവാഹം കഴിപ്പിക്കുക എന്നതാണ് ഇവിടുത്തെ രീതി. നാളെ പിള്ളേരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പോവുന്നതും അതൊക്കെ തന്നെയാണ്. റിലേഷനിലെ പ്രധാന ഘടകം നമ്മുടെ വിഷമം മറ്റേ ആളുടെ അടുത്ത് പറയണം. അതെനിക്ക് വിശദീകരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് പ്രണയമൊന്നും മുന്നോട്ട് പോവാത്തതെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം, ‘ഡാന്‍സ് പാര്‍ട്ടി’ ആയിരുന്നു ഷൈനിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തിയതെങ്കിലും വലിയ ശ്രദ്ധ നേടിയിട്ടില്ല. അയ്യര്‍ കണ്ട ദുബായ്, ആറാം തിരുകല്‍പ്പന, ദേവര, പാരഡൈസ് സര്‍ക്കസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

More in Malayalam

Trending

Recent

To Top