മകള്‍ക്ക് വേണ്ടി ഒന്നിച്ചെത്തി ആമിര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയും; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആമിര്‍ ഖാന്. ഇപ്പോഴിതാ മകള്‍ ഇറ ഖാന് വേണ്ടി വേദിയില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ് ആമിര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയും. സിഎസ്ആര്‍ ജേര്‍ണല്‍ എക്സലന്‍സ് അവാര്‍ഡ്സില്‍ ഇന്‍സ്പൈറിങ് യൂത്തിനുള്ള പുരസ്കാരം ഇറ നേടിയിരുന്നു. അച്ഛനും അമ്മയ്ക്കും ഭാവി വരന് നൂപുര്‍ ശിഖരെയ്ക്കൊപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാന്‍ ഇറ ഖാന് എത്തിയത്.
ഇവര്‍ക്കൊപ്പം റീന ദത്തയും എത്തിയതോടെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ആമിറും റീനയും വേര്‍പിരിഞ്ഞിട്ട് 21 വര്‍ഷമായി. 1986ല്‍ വിവാഹിതരായ ആമിറും റീനയും 2002ല്‍ ആയിരുന്നു വിവാഹമോചിതരായത്. എങ്കിലും ആവശ്യഘട്ടങ്ങളില്‍ ഇരുവരും ഒന്നിച്ച് എത്താറുണ്ട്.
അതേസമയം, അടുത്തിടെ മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് ഇറ ഖാന് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഇരുവരും വിവാഹമോചിതരായത് തന്നെ വിഷാദരോഗത്തിന് ഒരു പരിധിവരെ കാരണമായിരിക്കാം എന്നായിരുന്നു ഇറ ഖാന് പറഞ്ഞത്.
ഏകദേശം ആറ് വര്‍ഷം മുമ്പ് ക്ലിനിക്കല്‍ ഡിപ്രഷന് ഉണ്ടെന്ന് കണ്ടെത്തിയ ഇറാ ഖാന് സോഷ്യല്‍ മീഡിയയില്‍ തന്റെ പോരാട്ടങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനം തന്നെ എങ്ങനെ ബാധിച്ചു, മാനസികാരോഗ്യവുമായുള്ള പോരാട്ടം, ആ യാത്രയില്‍ തന്നെ സഹായിച്ച കാര്യങ്ങള്‍ എന്നിവയെല്ലാം ഇറ പങ്കുവച്ചിരുന്നു.
‘സ്വയം വിജയം’ എന്നര്‍ഥമുള്ള അഗത്സു ഫൗണ്ടേഷന്, സമാനമായ വെല്ലുവിളികള്‍ നേരിടുന്ന മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറ സ്ഥാപിച്ചത്. ഫൗണ്ടേഷന് ഒരു കമ്മ്യൂണിറ്റി സെന്ററും ഒരു ക്ലിനിക്കും നടത്തുന്നുണ്ട്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....