
News
ചെന്നൈ വെള്ളപ്പൊക്കം; ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ട് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ശിവ കാര്ത്തികേയന്
ചെന്നൈ വെള്ളപ്പൊക്കം; ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ട് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ശിവ കാര്ത്തികേയന്

മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുകയാണ് ചെന്നൈ ജനത. ഇപ്പോഴും ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങുമായി നടന് ശിവ കാര്ത്തികേയന്. സംസ്ഥാന ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയാണ് ശിവ കാര്ത്തികേയന് സംഭാവന ചെയ്തിരിക്കുന്നത്.
തമിഴ്നാട് യുവജനക്ഷേമ വകുപ്പ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ടാണ് ശിവ കാര്ത്തികേയന് ചെക്ക് കൈമാറിയത്. എക്സിലൂടെ ഉദയനിധി സ്റ്റാലിന് തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.
‘മിഷോങ് കൊടുങ്കാറ്റിനെ തുടര്‍ന്ന് കോര്പ്പറേഷന് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നുണ്ട്.
ഈ സാഹചര്യത്തില്‍, നടനും സഹോദരനുമായ ശിവ കാര്ത്തികയേന് ഞങ്ങളെ സന്ദര്‍ശിച്ച് നടനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം.’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഉദയനിധി സ്റ്റാലിന് കുറിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....