ദേ ഇതാണ് വാലിബൻ സിനിമയിൽ ലാലേട്ടൻ ഉപയോഗിച്ച കമ്മൽ.. ഈ കമ്മൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്… വാലിബന്റെ കമ്മലിന് പിന്നിലെ കഥ പുറത്ത്

മലൈക്കോട്ടൈ വാലിബന്റെ ക്യാപ്റ്റന്‍ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്, അതിന്റെ ഒരു കാഴ്ച ഈ ടീസറില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും.”രണ്ട് ദിവസങ്ങൾക്കുമുമ്പാണ് മലൈക്കോട്ടൈ വാലിബന്റെ ടീസർ പുറത്തിറങ്ങിയത്. ടീസറിന്റെ തുടക്കത്തിൽ കാണിക്കുന്ന കമ്മൽ ആരാധകരെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ കമ്മലിന് പിന്നിലുള്ള കഥ പറഞ്ഞിരിക്കുകയാണ് സേതു ശിവാനന്ദൻ എന്ന കൺസെപ്റ്റ് ആർട്ടിസ്റ്റ്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വാലിബന്റെ കമ്മലിനേക്കുറിച്ച് സേതു പറയുന്നത്.
‘ദേ ഇതാണ് വാലിബൻ സിനിമയിൽ ലാലേട്ടൻ ഉപയോഗിച്ച കമ്മൽ. ഇത് ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും കോസ്റ്റ്യൂം ഡിസൈനർ സുജിത്തിന്റെയും നിർദേശപ്രകാരമാണ് ചെയ്തത്. ഈ കമ്മൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്. അച്ഛന്റെ പേര് ശിവാനന്ദൻ എന്നാണ്. അച്ഛൻ സ്വർണപ്പണിക്കാരനാണ്. സ്വർണാഭരണങ്ങൾ ഡിസൈൻ ചെയ്യാറുണ്ട്. കൃഷ്ണപുരം കോഓപ്പറേറ്റീവ് ബാങ്കിൽ ആണ് അച്ഛൻ വർക്ക് ചെയ്യുന്നതെന്നും സേതു പറഞ്ഞു. ഈ ഒരു ആഭരണത്തിന് റഫ് ഫീൽ വേണം, കൈകൊണ്ടു നിർമിച്ചതാകണം എന്നാണ് ലിജോ സാർ പറഞ്ഞത്. അതനുസരിച്ചാണ് ഈ കമ്മൽ ഉണ്ടാക്കിയത്. കഴിഞ്ഞദിവസം സിനിമയുടെ ടീസർ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ടീസറിന്റെ ആദ്യ ഷോട്ടിൽ തന്നെ ഈ കമ്മൽ കാണിക്കുന്നുണ്ട്. തങ്ങളുടെ സന്തോഷം പങ്കുവക്കാനാണ് ഈ വിഡിയോ ഇടുന്നതെന്നും സേതു ശിവാനന്ദൻ പറയുകയാണ് .
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
അങ്കിളേ….. നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത് ? കുട്ടിയുടെ ആ ചോദ്യത്തിനു മുന്നിൽ മനസ്സിലാകുന്നത് നിഷ്ക്കളങ്കതയുടെ , ആത്മബന്ധത്തിൻ്റെ സ്വരമാണ്....