സജ്ന-ഫിറോസ് ദാമ്പത്യത്തിൽ സംഭവിച്ചത്; ഷിയാസ് വില്ലനായി ? പൊട്ടിത്തെറിച്ച് താരം; വെളിപ്പെടുത്തലുമായി ഷിയാസ്!!
Published on

By
ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ പങ്കെടുത്ത് പ്രശസ്തരായ താര ദമ്പതികളായിരുന്നു ഫിറോസ് ഖാനും സജ്നയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത പരന്നത്. എന്നാൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സജ്നയുടെ തുറന്നു പറച്ചിൽ ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കി.
ആദ്യ വിവാഹം രണ്ടുപേരുടെയും പരാജയപ്പെട്ടിരുന്നു. ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹിതരായതും. ഫിറോസിനെ വിവാഹം കഴിക്കുമ്പോൾ സജ്നയ്ക്ക് ഒരു മകളുണ്ടായിരുന്നു. പിന്നീട് ഫിറോസുമായുള്ള ബന്ധത്തിൽ ഒരു മകൻ കൂടി പിറന്നു. എന്നാൽ തങ്ങൾ പിരിയാനുള്ള കാരണം സജ്നയും ഫിറോസും വെളിപ്പെടുത്തിയിട്ടില്ലായിരുന്നു.
ഇരുവരുടെയും വേർപിരിയലൈൻ കാരണം ഷിയാസ് കരീം ആണെന്നുള്ള വാർത്തകളും ഉയർന്നിരുന്നു. എന്നാൽ അഭിമുഖത്തിൽ സ്ജന അത് നിഷേധിദിക്കുകയും ഞങ്ങളുടെ ഡിവോഴ്സ്മായി ഷിയാസിന് ഒരു ബദ്ധവുമില്ലെന്ന് അറിയിക്കുകയായിരുന്നു. ബിഗ് ബോസ് സീസൺ ത്രി ഫിനാലെയിൽ വരാൻ വരെ യോഗ്യതയുള്ള മത്സരാർത്ഥികൾ ആയിരുന്നുവെങ്കിലും അച്ചടക്കലംഘനം ഇരുവരുടെയും
ഭാഗത്ത് നിന്ന് ഉണ്ടായതുകൊണ്ടാണ് ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. താൻ ഒട്ടനവധി സീരിയലുകളിൽ അഭിനയിച്ചിട്ടും കിട്ടാത്ത പ്രശസ്തി ബിഗ് ബോസിൽ മത്സരാർത്ഥിയായ ശേഷം ലഭിച്ചുവെന്നും സജ്ന വെളിപ്പെടുത്തിയിരുന്നു.
ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ ഷിയാസിന്റെ വാക്കുകളാണിപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷിയാസ് കരീം പ്രതികരിച്ചത്. സജ്ന-ഫിറോസ് വിഷയമാണ് ഇന്നിവിടെ വന്നിരിക്കാൻ കാരണം. ഇന്റർവ്യുകൾ പൊതുവെ കൊടുക്കാറില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് വിഷയമാകും. അതിനാലാണ്. പക്ഷെ ഈ വിഷയം ആയതിനാലാണ് വന്നത്. വില്ലനാണോ എന്നൊക്കെയാണ് പലരും ചോദിക്കുന്നതെന്ന് ഷിയാസ് പറഞ്ഞു.
സിനിമയിൽ വില്ലനാകാം. പക്ഷെ ജീവിതത്തിൽ എങ്ങനെയാണ് വില്ലനാകാൻ പറ്റുക? സജ്നയെ ഞാൻ രണ്ട് തവണയാണ് ജീവിതത്തിൽ കണ്ടിട്ടുള്ളത്. ഒരു ഷോയിൽ വച്ചും പിന്നീടൊരിക്കൽ കോഴിക്കോട് വച്ചും. രണ്ടും ഇവന്റുകളായിരുന്നു. ഫിറോസിനെ ഒരു തവണയാണ് കണ്ടിട്ടുള്ളത്. അല്ലാതെ കണ്ടിട്ടില്ല. അതല്ലാതെ അവരെ എനിക്ക് വ്യക്തിപരമായി അറിയില്ല.
അവരുടെ വീട്ടിലും ജീവിതത്തിലും നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ലെന്നും ഷിയാസ് വ്യക്തമാക്കുന്നു. യൂട്യൂബിൽ ചില വീഡിയോകൾ കണ്ടു. ഷിയാസാണോ വില്ലൻ എന്ന് ചോദിച്ചുള്ളതാണ്. അത് കണ്ടതിനാലാണ് ഞാൻ ഇപ്പോൾ വന്നത്. ഇല്ലെങ്കിൽ എനിക്ക് വരേണ്ട കാര്യമില്ല. ആ ഇന്റർവ്യുവിൽ അവർ വ്യക്തമായി തന്നെ എല്ലാം പറയുന്നുണ്ട്. ദുബായിലായിരുന്ന സമയത്ത് ഞാൻ മഞ്ഞപത്രക്കാരെ തെറിവിളിച്ചിരുന്നു. എല്ലാ മീഡിയക്കാരെയായിരുന്നില്ല പറഞ്ഞത്. എഫ്ഐആർ വരും മുമ്പ് ഷിയാസ് കരീം അറസ്റ്റിൽ എന്നൊക്കെയാണ് അവർ പറഞ്ഞതെന്നും ഷിയാസ് പറയുന്നുണ്ട്.
സജ്നയുടെ അഭിമുഖം കാണുന്ന സമയത്താണ് അവർ വിവാഹ മോചിതരാവുകയാണെന്ന് പോലും ഞാൻ അറിയുന്നത്. ഫിറോസും സജ്നയും തമ്മിൽ കോണ്ടാക്ട് ഉണ്ടെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അതു തന്നെയാണ് അവർ അഭിമുഖത്തിലും പറഞ്ഞത്. അവർ അങ്ങനെയാണ് ജീവിതത്തിൽ പോകുന്നത്. പിന്നെ നാട്ടുകാർക്ക് എന്താണ് പ്രശ്നം? വാർത്ത എഴുതുന്നവർക്കെന്താണ്, അവർ അവരുടെ ജീവിതവുമായി മുന്നോട്ട് പോകട്ടെ എന്നും ഷിയാസ് വ്യക്തമാക്കി.
എന്റെ ഫോട്ടോ വച്ചാൽ മാത്രമേ വ്യൂസ് കിട്ടുള്ളൂ എന്നാണോ? ഷിയാസ് ആണോ വില്ലൻ എന്നൊക്കെ തബ്നെയിൽ കാണാം. ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല പത്ത് രൂപയുണ്ടാക്കുന്നത്. അന്തസായി പണിയെടുത്ത് കാശുണ്ടാക്കണം. ആ കാശിന് ഒരു വിലയുണ്ടാകും. അല്ലാതെ ഒരാൾ പത്ത് പതിമൂന്ന് വർഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കരിയറും പേരും കുടുംബവുമൊക്കെ നശിപ്പിച്ചു കൊണ്ടാകരുത് എന്നും താരം പറഞ്ഞു.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...