
News
തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ; വന്‍ നീക്കങ്ങളുമായി ബിജെപി
തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ; വന്‍ നീക്കങ്ങളുമായി ബിജെപി

വരും തെരഞ്ഞെടുപ്പില്‍ കേരളം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ ബിജെപിയും പാര്‍ട്ടി പ്രവര്‍ത്തകരും. തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ വലിയ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. രണ്ട് മണ്ഡലങ്ങളില്‍ അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് വിവരം.
ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്ന തിരുവനന്തപുരത്തും തൃശ്ശൂരുമാണ് അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കുക. രാജ്യത്താകമാനം ബിജെപി ഇതുവരെ ജയിക്കാത്തതും എന്നാല്‍ വിജയസാധ്യതയുമുള്ള 160 മണ്ഡലങ്ങളുണ്ടെന്നാണ് പാര്‍ട്ടി നല്കുന്ന വിവരം.
ഇതില്‍ 40 മണ്ഡലങ്ങളിലാണ് അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത്. അതില്‍ രണ്ടെണ്ണം ഇനി കേരളത്തിലുള്ളതായിരിക്കും. 160 മണ്ഡലങ്ങളില്‍ 50 എണ്ണത്തിലെങ്കിലും വിജയിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ബിജെപി. അതിനുളള പദ്ധതികള്‍ ചിട്ടപ്പെടുത്തി കഴിഞ്ഞു.
അതേസമയം, തിരുവനന്തപുരത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ ആരായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി എന്ന് തീരുമാനിച്ചിട്ടില്ല. തൃശ്ശൂരില്‍ നടന് സുരേഷ് ഗോപി തന്നെ മത്സരിക്കുമെന്നാണ് വിവരം. എന്നാല്‍ ബിജെപി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...