Connect with us

മൃഗങ്ങളുടെ ജ ഡങ്ങള്‍ ഒഴുകിനടക്കുന്നു, ആറ് പോലീസുകാര്‍ പോയത് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താന്‍; കുറ്റപ്പെടുത്തലുമായി നടി അദിതി രവി

News

മൃഗങ്ങളുടെ ജ ഡങ്ങള്‍ ഒഴുകിനടക്കുന്നു, ആറ് പോലീസുകാര്‍ പോയത് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താന്‍; കുറ്റപ്പെടുത്തലുമായി നടി അദിതി രവി

മൃഗങ്ങളുടെ ജ ഡങ്ങള്‍ ഒഴുകിനടക്കുന്നു, ആറ് പോലീസുകാര്‍ പോയത് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താന്‍; കുറ്റപ്പെടുത്തലുമായി നടി അദിതി രവി

മിഷോങ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്‌നാട് പേമാരിയുടേയും വെള്ളപ്പൊക്കത്തിന്റെയും നടുവിലാണ്. ഇപ്പോഴിതാ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അദിതി ബാലന്‍. ഇതുപോലെ ഒരു അവസ്ഥയില്‍ ജനങ്ങളുടെ രക്ഷയ്‌ക്കെത്തേണ്ട സര്‍ക്കാര്‍ എവിടെ പോയെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദിതി ചോദിക്കുന്നു.

തിരുവാണ്‍മിയൂരിലെ രാധാകൃഷ്ണനഗറിലെ ദുരിതം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ അദിതി ബാലന്‍ വിമര്‍ശനമുന്നയിച്ചത്. സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള വെള്ളംകൂടി ഇവിടേക്ക് കുതിച്ചെത്തിയെന്നും മൃഗങ്ങളുടെ ജ ഡങ്ങള്‍ ഒഴുകിനടക്കുന്നത് കണ്ടുവെന്നും അദിതി പറഞ്ഞു. രണ്ട് കുട്ടികളേയും പ്രായമായ ഒരു സ്ത്രീയേയും രക്ഷപ്പെടുത്താന്‍ ഈ വെള്ളക്കെട്ടിലൂടെ നടക്കേണ്ടിവന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈ സമയത്ത് ആറ് പോലീസുകാരുമായി ഒരു ബോട്ട് കോട്ടൂര്‍പുരത്തെ റിവര്‍ വ്യൂ റോഡിലേക്ക് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താന്‍ പോകുന്നത് കണ്ടു. വെള്ളക്കെട്ടിലൂടെ ബുദ്ധിമുട്ടി നടന്നുവരികയായിരുന്ന ഒരു കുടുംബത്തെ കയറ്റാനായി കാത്തുനില്‍ക്കവേ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് കടന്നുപോകാന്‍ എന്റെ കാര്‍ മാറ്റിനിര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു അദിതി ബാലന്‍ കുറ്റപ്പെടുത്തി. ചെന്നൈ കോര്‍പ്പറേഷന്‍, ചെന്നൈ പോലീസ്, ഉദയനിധി സ്റ്റാലിന്‍, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവരെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അദിതി കുറിപ്പ് പോസ്റ്റ് ചെയ്തത്.

പേമാരി ശമിക്കുകയും ചുഴലിക്കാറ്റിന്റെ ഭീഷണി അകലുകയും ചെയ്‌തെങ്കിലും ചെന്നൈ നഗരവാസികളുടെ ദുരിതം നീങ്ങിയില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിന്റെ പിടിയിലാണ്. വൈദ്യുതിവിതരണവും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധവും ചൊവ്വാഴ്ച രാത്രിയും പുനഃസ്ഥാപിച്ചിട്ടില്ല. പ്രളയാനുബന്ധ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 17 ആയി. നഗരത്തില്‍ 47 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് തിങ്കളാഴ്ച പെയ്തതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് ചെന്നൈയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെവെച്ച് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്. ചെന്നൈയില്‍നിന്നുള്ള തീവണ്ടി, ബസ് സര്‍വീസുകള്‍ ചൊവ്വാഴ്ചയും തടസ്സപ്പെട്ടു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. കേരളത്തിലേക്കുള്ളതുള്‍പ്പെടെ ഒട്ടേറെ ദീര്‍ഘദൂര തീവണ്ടികള്‍ ചൊവ്വാഴ്ചയും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി.

More in News

Trending

Recent

To Top