
News
ലോകേഷ്-രജനി ചിത്രം ‘തലൈവര്‍ 171’ ല്‍ വില്ലനായി എത്തുന്നത് മലയാളത്തിലെ ഈ സൂപ്പര്‍ താരം; വമ്പന്‍ സര്‍പ്രൈസ് പുറത്ത്!
ലോകേഷ്-രജനി ചിത്രം ‘തലൈവര്‍ 171’ ല്‍ വില്ലനായി എത്തുന്നത് മലയാളത്തിലെ ഈ സൂപ്പര്‍ താരം; വമ്പന്‍ സര്‍പ്രൈസ് പുറത്ത്!

നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ പ്രൊജക്റ്റുകളുമായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടാണ് ലോകേഷ് കനകരാജ് സംവിധാനത്തില്‍ രജനികാന്ത് അഭനയിക്കുന്ന ‘തലൈവര്‍ 171’. സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം തന്റെ എല്‍സിയുവില്‍ വരുന്നതല്ലെന്ന് ലോകേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ രജനികാന്ത് അഭിനയിക്കുന്ന ജ്ഞാനവേല്‍ രാജ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ന് ശേഷം ജനുവരിയോടെ ലോകേഷ് രജനി ചിത്രം ആരംഭിക്കും എന്നാണ് വിവരം. അതിനിടെയാണ് മറ്റൊരു പ്രധാന അപേഡേറ്റ് ചില തമിഴ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇത് പ്രകാരം രജനി ലോകേഷ് ചിത്രത്തില്‍ പ്രധാന വില്ലനായി പൃഥ്വിരാജ് സുകുമാരന്‍ എത്തിയേക്കും എന്നാണ് വിവരം.
കുറച്ചു നാളുകളായി തലൈവര്‍ ലോകേഷ് ചിത്രത്തില്‍ ശക്തനായ വില്ലന്‍ കഥാപാത്രമായി ആര് വരും എന്ന ചര്‍ച്ച ശക്തമായിരുന്നു. എസ്ജെ സൂര്യ, ഫഹദ് ഫാസില്‍, അരവിന്ദ് സ്വാമി എന്നിവരുടെ പേരുകള്‍ കേട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ അണിയറക്കാരുടെ ആലോചനയിലേക്ക് പൃഥ്വിരാജിന്റെ പേരും എത്തിയെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ലോകേഷ് ടീമിന്റെ ഭാഗത്ത് നിന്നോ, പൃഥ്വിരാജിന്റെ ഭാഗത്ത് നിന്നോ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
അതേസമയം നേരത്തെ ലിയോ ചിത്രത്തില്‍ ഹരോള്‍ഡ് ദാസ് എന്ന വേഷത്തില്‍ ആദ്യം പൃഥ്വിരാജിനെ ലോകേഷ് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വിരാജിന്റെ ഡേറ്റ് പ്രശ്നത്താല്‍ മാറിപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് പുതിയ ചിത്രത്തില്‍ പൃഥ്വിയെ ആലോചിക്കുന്നത് എന്നാണ് വിവരം. രജനി ലോകേഷ് ചിത്രത്തില്‍ തമിഴിലെ യുവ സൂപ്പര്‍ താരം ശിവകാര്ത്തികേയന് ഒരു പ്രധാന വേഷത്തില്‍ എത്തും എന്ന് നേരത്തെ വിവരം വന്നിരുന്നു.
ഒരു ക്യാമിയോ റോള്‍ ആണെങ്കിലും ചിത്രത്തിലെ കഥാഗതിയില്‍ ഈ വേഷം സുപ്രധാനം എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ടിവി അവതാരകനായ കാലത്തെ രജനികാന്ത് ഫാനാണെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ശിവകാര്ത്തികേയന് പലവട്ടം രജനിക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം താരം പറഞ്ഞിട്ടുമുണ്ട്.
ഇതാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത് എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സോ, ലോകേഷോ, രജനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിന്റെ അണിയറക്കാരെ പരിചയപ്പെടുത്തുന്ന മുറയ്ക്ക് ഇത് പുറത്തുവിടും എന്നാണ് വിവരം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...