
Bollywood
തന്റെ നേര്‍ക്കു വരുന്ന നെഗറ്റിവിറ്റിയെ പതിയെപ്പതിയെ നേരിടാന്‍ പഠിച്ചു; തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്
തന്റെ നേര്‍ക്കു വരുന്ന നെഗറ്റിവിറ്റിയെ പതിയെപ്പതിയെ നേരിടാന്‍ പഠിച്ചു; തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്

നെറ്റ്ഫ്ളിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരീസായ ദ ആര്‍ച്ചീസിലൂടെ അഭിനയരംഗത്തേയ്ക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയാ ട്രോളുകളെ എങ്ങനെയാണ് നേരിട്ടതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സുഹാന. തന്റെ നേര്‍ക്കു വരുന്ന നെഗറ്റിവിറ്റിയെ പതിയെപ്പതിയെ നേരിടാന്‍ പഠിച്ചുവെന്നാണ് സുഹാന പറയുന്നത്.
ഒരുപാട് ആലോചിച്ചുകൂട്ടുന്ന വ്യക്തിയാണ് താനെന്നും അതുകൊണ്ടുതന്നെ ചെറിയ കാര്യങ്ങളില്‍പ്പോലും വളരെയധികം വിഷമിക്കാറുണ്ടെന്നും സുഹാന പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ട്രോളുകളെ നന്നായി കൈകാര്യം ചെയ്യാത്തയാളാണ് താനെന്ന് സുഹാന വ്യക്തമാക്കി. വിരോധാഭാസമെന്താണെന്നുവെച്ചാല് ആ കമന്റുകളാണ്, തന്നെ സഹായിക്കുന്നത്, അവ മോശമാണെങ്കില്‍പ്പോലും.
കോളേജുകളിലും മറ്റും പോകുമ്പോള്‍ ആളുകളെ കാണുമ്പോള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളെ കാണുമ്പോഴാണ് യഥാര്‍ത്ഥ ആളുകളെ കണ്ടുമുട്ടുന്നതായി തോന്നുന്നത്. അവര്‍ അത്രമാത്രം ഊഷ്മളമായാണ് നമ്മളെ കാണുന്നത്. ട്രോളുകളല്ല, ഇതാണ് യാഥാര്‍ഥ്യമെന്നും സുഹാന കൂട്ടിച്ചേര്‍ത്തു.
പിന്നാലെ സുഹാനയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ബോളിവുഡിലെ മറ്റുള്ളവരേക്കാള്‍ മിടുക്കിയാണ് സുഹാനയെന്നായിരുന്നു അതില്‍ ഒരു കമന്റ്. പിതാവിനേപ്പോലെ തന്നെയാണ് മകളുമെന്നായിരുന്നു മറ്റൊരു പ്രതികരണം. സുഹാന പറഞ്ഞതാണ് ശരിയെന്നും കമന്റുകള്‍ വന്നു.
ഷാരൂഖിന്റെയുംഗൗരി ഖാന്റെയും ഒരേയൊരു മകളാണ് സുഹാന. ആര്യന് ഖാനാണ് സഹോദരന്. ഡിസംബര്‍ ഏഴിനാണ് ആര്‍ച്ചീസ് സംപ്രേഷണം ആരംഭിക്കുന്നത്. അമിതാഭ് ബച്ചന്റെ പേരക്കുട്ടിയായ അഗസ്ത്യ നന്ദ, ശ്രീദേവിയുടെ ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവരുടെയും അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം കൂടിയാണ് ദ ആര്‍ച്ചീസ്.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...