
News
ഫസ്റ്റ് ക്ലാപ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു
ഫസ്റ്റ് ക്ലാപ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു
Published on

ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഫസ്റ്റ് ക്ലാപ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. കോഴിക്കോട് ശ്രീ തിയേറ്ററില്‍ നടത്തിയ ചടങ്ങില്‍ സിനിമാ മേഖലയ്ക്ക് നല്കിയ സമഗ്രസംഭാവനയ്ക്കുള്ള, ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഏറ്റുവാങ്ങി
സംവിധായകന് ഷാജൂണ്‍ കാര്യാല്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. ഫസ്റ്റ് ക്ലാപ്പ് പ്രസിഡന്റ് ഷാജി മുകുന്ദ്, തിരക്കഥാകൃത്ത് ശത്രുഘ്നന്‍, വേണുഗോപാല്‍, സംവിധായകന് പി. പ്രേംചന്ദ്, കമാല്‍ വരദൂര്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഫലപ്രഖ്യാപനവും നടത്തി. നാല് വിഭാഗങ്ങളിലായി ‘സൈലന്റ് ബാറ്റില്‍സ്’, ‘നാരായം’ എന്നീ ഡോക്യുമെന്ററികളും ‘അടര്’, ‘ഹേ ഗൂഗ്ലി’ എന്നീ ഷോര്‍ട്ട് ഫിലിമുകളും പുരസ്കാരങ്ങള്‍ നേടി.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...