Connect with us

ശസ്ത്രക്രിയ പൂര്‍ത്തിയായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസിഫ് അലി ആശുപത്രി വിട്ടു

Malayalam

ശസ്ത്രക്രിയ പൂര്‍ത്തിയായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസിഫ് അലി ആശുപത്രി വിട്ടു

ശസ്ത്രക്രിയ പൂര്‍ത്തിയായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ആസിഫ് അലി ആശുപത്രി വിട്ടു

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ആസിഫ് അലി ആശുപത്രി വിട്ടു. ശസ്ത്രക്രിയ പൂര്‍ത്തിയായതിന് പിന്നാലെയാണ് ആശുപത്രി വിട്ടത്. കൊച്ചിയിലെ വിപിഎസ് ലേക്‌ഷോര്‍ ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

നടന്‍ ഇന്നലെ ആശുപത്രി വിട്ടതായി അധികൃതര്‍ പറഞ്ഞു. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇടതു കാല്‍മുട്ടിലെ ലിഗമെന്റ്, മെനിസ്‌കസ് റിപ്പയര്‍ എന്നീ ശസ്ത്രക്രിയകള്‍ക്കാണ് താരം വിധേയനായത്.

ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പൂര്‍ണ ആരോഗ്യവാനാകുമെന്നാണ് നടനെ ചികിത്സിച്ച ഡോക്ടര്‍ പറ!ഞ്ഞത്. ആസിഫ് അലിക്ക് ഫിസിയോതെറാപ്പിയും നിര്‍ദേശിച്ചിട്ടുണ്ട്.

ആസിഫ് അലി നായകനാകുന്ന, രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ ചിത്രീകരണമാണ് കൊച്ചിയില്‍ നടന്നത്. ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കിയൊരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ടിക്കി ടാക്ക.

ലുക്മാന്‍ അവറാന്‍, ഹരിശ്രീ അശോകന്‍, വാമിക ഖബ്ബി, സഞ്ജന നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ‘കള’യ്ക്ക് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ടിക്കി ടാക്ക’.

More in Malayalam

Trending