
Malayalam Breaking News
5 ദിനം കൊണ്ട് 5 ലക്ഷം….. ട്രെന്‍ഡിംഗ് വിടാതെ മാംഗല്യം തന്തുനാനേന ട്രെയിലര്‍
5 ദിനം കൊണ്ട് 5 ലക്ഷം….. ട്രെന്‍ഡിംഗ് വിടാതെ മാംഗല്യം തന്തുനാനേന ട്രെയിലര്‍
Published on

കുഞ്ചാക്കോ ബോബനെയും നിമിഷ സജയനേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ സൗമ്യ സദാനന്ദനന്‍ സംവിധാനം ചെയ്യുന്ന മാംഗല്യം തന്തുനാനേനയുടെ ട്രെയിലര്‍ ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിംഗ്. ട്രെയിലര്‍ പുറത്തിറങ്ങി അഞ്ചാം ദിനം പിന്നിടുമ്പോള്‍ ട്രെയിലര്‍ കണ്ടവരുടെ എണ്ണം അഞ്ച് ലക്ഷത്തോടടുക്കുന്നു. 492,761 പേരാണ് ഇതിനോടകം തന്നെ ട്രെയിലര്‍ കണ്ടിരിക്കുന്നത്.
മാംഗല്യം തന്തുനാനേന ട്രെയിലര്‍ തുടക്കം മുതല്‍ക്കെ തന്നെ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു. ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ട്രെയിലര്‍ മൂന്ന് ദിവസം പിന്നിടുമ്പോള്‍ ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാലിപ്പോള്‍ അഞ്ച് ദിനം പിന്നിടുമ്പോഴും ട്രെന്‍ഡിംഗില്‍ തന്നെയുണ്ട് ട്രെയിലര്‍. ഇപ്പോള്‍ ട്രെന്‍ഡിംഗില്‍ 10ാം സ്ഥാനത്താണ് ട്രെയിലര്‍.
സെപ്റ്റംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബനും നിമിഷയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുഞ്ചാക്കോ ബോബനും നിമിഷയും റോയും ക്ലാരയും എന്ന ഭാര്യാ ഭര്ത്താക്കന്മാരായാണ് ചിത്രത്തിലെത്തുന്നത്. കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്..
ഹരീഷ് പെരുമന്ന, ശാന്തി കൃഷ്ണ, വിജയരാഘവന്, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലിം കുമാര്‍, ചെമ്പില്‍ അശോകന്, റോണി ഡേവിഡ്, സൗബിന് ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ടോണിയാണ് തിരക്കഥ. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹണവും നിര്‍വ്വഹിക്കും.
5 lakhs viewers in Mangalyam Thanthu Nanena trailer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...