
News
എനിക്ക് ബര്‍ത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ലെന്ന് വീട്ടമ്മ; നിനച്ചിരിക്കാതെ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍
എനിക്ക് ബര്‍ത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ലെന്ന് വീട്ടമ്മ; നിനച്ചിരിക്കാതെ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

കഴിഞ്ഞ ദിവസമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ സാവിത്രി എന്ന വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. ‘ഇന്ന് എന്റെ പിറന്നാളാണെന്ന് നിങ്ങള്‍ക്ക് അറിയാമോ നിങ്ങളെങ്ങനെ അറിയാനാ..എന്റെ വീട്ടില്‍ ഉള്ളവര്‍ക്കെ അറിയില്ല. പിന്നെയാണോ നിങ്ങള്‍ക്ക്. ഇപ്പോ സമയം അഞ്ച് മണിയായി. ഇതുവരെ ഒരു മനുഷ്യര്‍ പോലും ആശംസ അറിയിച്ചിട്ടില്ല.
നിങ്ങള്‍ ചോദിക്കുമാകും 90മത്തെ വയസിലാണോ അമ്മച്ചി പിറന്നാള്‍ ആഘോഷിക്കുന്നതെന്ന്. ഇപ്പോള്‍ നൂറ് വയസുള്ളവരും ബര്‍ത്ത് ഡേ ആഘോഷിക്കുന്നുണ്ട്. പക്ഷേ എനിക്ക് ബര്‍ത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ല. എല്ലാവരും ഉണ്ട്. പക്ഷേ നമ്മുടെ പിറന്നാള്‍ ഓര്‍ത്തിരുന്ന് ചെയ്യാന്‍ ഒന്നും ആരും ഇല്ല. നിങ്ങള്‍ ഈ വീഡിയോ കണ്ടിട്ട് എല്ലാവരും എന്നെ വിഷ് ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമാണ്’, എന്നാണ് തൊണ്ടയിടറി സാവിത്രി പറഞ്ഞത്.
വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി പേരാണ് സാവിത്രിക്ക് ആശംസയുമായി രംഗത്തെത്തിയത്. ഒപ്പം സിനിമാ താരങ്ങളും രംഗത്തെത്തി. ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്, ശില്പ ബാല, നിരഞ്ജന അനൂപ്, സിതാര കൃഷ്ണകുമാര്‍, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസഫ്, നവ്യ നായര്‍,നിഖില വിമല്‍ തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളാണ് സാവിത്രിക്ക് ആശംസയുമായി രംഗത്തെത്തിയത്.
‘ഹാപ്പി ബര്‍ത്ത് ഡേ ചേച്ചി..ഈ കാണിച്ച ചങ്കൂറ്റം..അത് പൊളിയാണ് കേട്ടോ..’, എന്നാണ് നവ്യ നായര്‍ കുറിച്ചത്. ഇവര്‍ക്ക് എല്ലാവര്ക്കും നന്ദി അറിയിച്ച് കൊണ്ടുള്ള മറുപടിയും സാവിത്രി നല്‍കിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...