
News
സ്ത്രീവിരുദ്ധ പരാമര്‍ശം; നടന് മന്‍സൂര്‍ അലിഖാനെ ഇന്ന് ചോദ്യം ചെയ്യും
സ്ത്രീവിരുദ്ധ പരാമര്‍ശം; നടന് മന്‍സൂര്‍ അലിഖാനെ ഇന്ന് ചോദ്യം ചെയ്യും

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലിഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ബുധനാഴ്ച അലിഖാന് സമന്‍സ് നല്‍കുകയായിരുന്നു. തമിഴ് നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്.
ഇതേസമയം തന്റെ ഭാഗത്ത് തെറ്റില്ലെന്ന നിലപാടിലാണ് മന്‍സൂര്‍ അലിഖാന്. സ്ത്രീകളെ അപമാനിച്ചതിന് മാപ്പുപറയണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരിക്കലും മാപ്പുപറയില്ലെന്നാണ് അലിഖാന്റെ പ്രതികരണം. മാത്രമല്ല, തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കുമെന്നും മന്‍സൂര്‍ അലി ഖാന് പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടന്.
‘തമിഴ്നാട്ടിലെ ജനങ്ങള്‍ തനിക്ക് പിന്തുണയായുണ്ട്. പറഞ്ഞത് ഒരു തമാശയാണെന്ന് മനസിലാക്കാതെ എന്റെ പ്രസ്താവനയെ തെറ്റിദ്ധരിക്കുകയും അത് വലിയ പ്രശ്നമാക്കുകയും ചെയ്യുകയാണ്. എന്നോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ നടി തൃഷയ്ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കാന്‍ പോവുകയാണ്,’ മന്‍സൂര്‍ അലി ഖാന് പ്രതികരിച്ചു.
തനിക്കെതിരെ സംസാരിച്ച തരാങ്ങളൊക്കെ ശരിക്കും നല്ലവരാണോ എന്നും മന്‍സൂര്‍ അലി ഖാന് ചോദിച്ചു. നടികര്‍ സംഘത്തിനെതിരെയും നടന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
വിജയ്യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മന്‍സൂര്‍ അലി ഖാന് തൃഷയ്ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...