രഞ്ജുഷ രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തതിന്റെ ഫലമാണെന്നും അതിന്റെ പ്രാക്കാണ് അവള്‍ക്ക് കിട്ടിയത് എന്നൊക്കെ പറഞ്ഞു പരത്തുന്നു; പ്രതികരണവുമായി സരിത ബാലകൃഷ്ണന്
രഞ്ജുഷ രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തതിന്റെ ഫലമാണെന്നും അതിന്റെ പ്രാക്കാണ് അവള്‍ക്ക് കിട്ടിയത് എന്നൊക്കെ പറഞ്ഞു പരത്തുന്നു; പ്രതികരണവുമായി സരിത ബാലകൃഷ്ണന്
രഞ്ജുഷ രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തതിന്റെ ഫലമാണെന്നും അതിന്റെ പ്രാക്കാണ് അവള്‍ക്ക് കിട്ടിയത് എന്നൊക്കെ പറഞ്ഞു പരത്തുന്നു; പ്രതികരണവുമായി സരിത ബാലകൃഷ്ണന്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രമുഖ സീരിയല്‍ നടി രഞ്ജുഷ മേനോനെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിച്ച് വരുന്ന കലാ സംവിധായകന് മനോജ് ശ്രീലകവുമായി ലിവിംഗ് റിലേഷനിലായിരുന്നു രഞ്ജുഷ താമസിച്ച് വന്നിരുന്നത്. അന്നേ ദിവസം പുലര്‍ച്ചെ തന്നെ സീരിയലുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും പോയിരുന്നുവെന്നാണ് മനോജ് വ്യക്തമാക്കുന്നത്.
എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിളിച്ച് നോക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെയാണ് താന്‍ വീട്ടിലേക്ക് തിരിച്ച് ചെന്നതെന്നുമാണ് മനോജ് പൊലീസിനോട് വ്യക്തമാക്കുന്നത്. ഫ്ലാറ്റില്‍ എത്തിയപ്പോള്‍ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായോത്തെടെ ഏണിവെച്ച് ഫ്ലാറ്റിന്റെ പിന്‍വശത്തുകൂടിയാണ് കയറിയാണ് വാതില്‍ തുറന്ന് നോക്കുന്നത്.ഈ സമയത്താണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്നും മനോജ് പൊലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെ നിരവധി താരങ്ങളാണ് തങ്ങള്‍ക്കേറെ പ്രിയപ്പെട്ട രഞ്ജുഷയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരുന്നത്. എന്നാല്‍ രഞ്ജുഷയ്ക്ക് എതിരെ സോഷ്യല്‍മീഡിയയിലടക്കം നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ രഞ്ജുഷയ്ക്ക് എതിരെ സോഷ്യല്‍മീഡിയയിലടക്കം നടക്കുന്ന വ്യ ക്തി ഹ ത്യ കളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും സുഹൃത്തുമായ സരിത ബാലകൃഷ്ണന്.
സരിത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് രഞ്ജുഷയെ കുറിച്ച് സംസാരിക്കുന്നത്. താനും രഞ്ജുഷയും മൂന്ന് വര്‍ഷമായി നല്ല സുഹൃത്തുക്കളായിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിയിലൂടെയാണ് തങ്ങള്‍ സുഹൃത്തുക്കളാകുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ള ആളായിരുന്നില്ല രഞ്ജുഷ. രഞ്ജുഷ വീട്ടിലെ ഒറ്റ മകളായിരുന്നു. രഞ്ജുഷയ്ക്ക് വീട്ടില്‍ നല്ല സാമ്പത്തികമുണ്ട്.
അമ്മയും അച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. രണ്ടു നില വീടാണ്. പിന്നെ ഒരു വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അടുത്തിടെ ആറ് സെന്റ് സ്ഥലം വാങ്ങി അവിടെ ചെറിയൊരു വീട് വച്ചു. അതും വാടകയ്ക്ക് കൊടുക്കാന്‍ പോവുകയാണെന്നാണ് അവളെന്നോട് പറഞ്ഞിരുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. അഥവാ ഉണ്ടെങ്കില്‍ തന്നെ രണ്ട് സെന്റ് സ്ഥലം വിറ്റാല്‍ തീരാവുന്നതേയുള്ളു എന്ന് രഞ്ജുഷ തന്നെ പറയാറുണ്ടെന്നും സരിത വ്യക്തമാക്കി.
അങ്ങനെയുള്ള ഒരാളാണ് ഇപ്പോള്‍ ആ ത്മ ഹ ത്യ ചെയ്തതെന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. നല്ല വിദ്യാ ഭ്യാസവും കഴിവുമുള്ള രഞ്ജുഷ നല്ലൊരു ജോലി കിട്ടിയാല്‍ ഈ മേഖലയില്‍ നിന്ന് മാറി മകളെയും കൊണ്ട് ജീവിക്കുമെന്ന് പറയുമായിരുന്നു. എല്ലാം ഉണ്ടായിരുന്നെങ്കിലും അവള് ആഗ്രഹിച്ച സമാധാനം അവള്‍ക്ക് ലഭിച്ചില്ല. അതാകാം അവളുടെ മ രണത്തിന് കാരണം. നെഗറ്റീവ് കമന്റുകള്‍ നാളെ അവളുടെ മകള്‍ വളരുമ്പോള്‍ കാണുമെന്നും അത് ഏറെ വേദനിപ്പിക്കുമെന്നും സരിത ചൂണ്ടിക്കാണിച്ചു.
രഞ്ജുഷ പലപ്പോഴും മാനസികമായി കുറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞിരുന്നു. നല്ലൊരു കുടുംബജീവിതം അവള് ആഗ്രഹിച്ചിരുന്നു. കലാകാരി എന്നതിനെക്കാളും ഒരു കുടുംബിനിയാവണമെന്നാണ് ആഗ്രഹിച്ചത്. സീരിയല്‍ സംവിധായകനായ മനോജ് ശ്രീലകവുമായി അവള് പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്യുകയായിരുന്നു. രഞ്ജുഷ നേരത്തെ വിവാഹം ചെയ്തിരുന്നു. ഒരു മകളുമുണ്ടായിരുന്നു.
മനോജും ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. അദ്ദേഹം കുട്ടികള്‍ക്ക് വേണ്ടി എല്ലാ മാസവും നല്ലൊരു തുക കൊടുക്കുന്നുണ്ടെന്ന് അവള് പറഞ്ഞിട്ടുണ്ട്. ചില കമന്റുകളില്‍ രഞ്ജുഷ രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തതിന്റെ ഫലമാണെന്നും അതിന്റെ പ്രാക്കാണ് അവള്‍ക്ക് കിട്ടിയത് എന്നൊക്കെ കണ്ടിരുന്നെന്നും സരിത വെളിപ്പെടുത്തി.
എന്നാല്‍, സത്യം അതല്ല. രണ്ടാളും വേര്‍പിരിഞ്ഞ് വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്നതിനിടയിലാണ് പരിചയപ്പെട്ടത്. ശേഷം ഒരു ഫഌറ്റെടുത്ത് താമസിക്കുകയായിരുന്നു. രണ്ടാളും ഡിവോഴ്സ് ചെയ്യാത്തത് കൊണ്ട് വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ടാണ് ലിവിംഗ് റിലേഷനില്‍ കഴിഞ്ഞതെന്ന് സരിത വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം നടന് മനോജ് കുമാര്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മരണത്തിന് ശേഷം ഞാന്‍ മനോജുമായി ബന്ധപ്പെട്ടിരുന്നു. രഞ്ജുഷയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് അവര്‍ തമ്മില്‍ എന്തോ പ്രശ്നങ്ങളുണ്ടായിരുന്നു. പിറന്നാള്‍ ദിവസം രാവിലെ മനോജ് ആശംസ അറിയിക്കാന്‍ മറന്നു പോയി. രഞ്ജുഷ പറഞ്ഞപ്പോള്‍ പിന്നെ അതിന് സോറി പറഞ്ഞിരുന്നു. പിന്നെ രണ്ടുപേരും തമ്മില്‍ ചില വഴക്ക് ഉണ്ടായി. അവള്‍ക്ക് വിഷമമായി. ഷൂട്ടിങ്ങ് തിരക്കിനെ തുടര്‍ന്ന് മനോജ് ലൊക്കേഷനിലേയ്ക്ക് പോവുകയും ചെയ്തു.
പോകുന്ന വഴിയിലും ഫോണില്‍ വഴക്കായി. പിന്നീട് ചിത്രീകരണ തിരക്കിലായതിന് ശേഷം അദ്ദേഹം ഫോണ്‍ ശ്രദ്ധിച്ചില്ലെന്നാണ് പറയുന്നത്. കുറച്ച് സമയത്തിന് ശേഷം തിരിച്ച് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെയായി. ഇതോടെ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ കൊണ്ട് വിളിപ്പിച്ചു. എന്നിട്ടും കിട്ടാതായതോടെയാണ് മനോജ് ഫ്ലാറ്റിലേക്ക് പോകുന്നതും അവിടെ ചെന്ന് ബാല്‍ക്കണിയിലൂടെ കയറി നോക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടതെന്നുമാണ് മനോജ് എന്നോട് പറഞ്ഞതെന്നും മനോജ് കുമാര്‍ പറയുന്നു.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...