മമ്മൂക്കയാണ് ബാവുട്ടിയുടെ നാമത്തിലേക്ക് എന്നെ വിളിച്ചത്, ഫ്രീയാണെങ്കില്‍ രണ്ട് ദിവസത്തേക്ക് സെറ്റിലേക്ക് വരാന്‍ പറഞ്ഞു; കോട്ടയം നസീർ
Published on

കോട്ടയം നസീർ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മിമിക്രി താരമായി മാറി. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ കോട്ടയം നസീർ മിമിക്സ് പരേഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഹാസ്യ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ഒട്ടേറെ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളായെത്തിയ താരമാണ് കോട്ടയം നസീര്‍. അഭിനയത്തോടൊപ്പം ചിത്രരചനയുമായി തിരക്കിലാണ് കോട്ടയം നസീര്‍. ഇതിനിടെ താന്‍ ചെയ്തതില്‍ വച്ചേറ്റവും നല്ല റോളിനെ കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തെ കുറിച്ചാണ് കോട്ടയം നസീര്‍ സംസാരിച്ചത്. തന്റെ ഇമേജ് ബ്രേക്കിംഗ് ചിത്രമായിരുന്നു ബാവുട്ടിയുടെ നാമത്തില്‍. ”മമ്മൂക്കയാണ് ബാവുട്ടിയുടെ നാമത്തിലേക്ക് എന്നെ വിളിച്ചത്. ഫ്രീയാണെങ്കില്‍ രണ്ട് ദിവസത്തേക്ക് സെറ്റിലേക്ക് വരാന്‍ പറഞ്ഞു.””മേക്കപ്പ് ചെയ്യുമ്പോഴാണ് അറിഞ്ഞത് രണ്ട് ദിവസം മുമ്പ് ഈ കഥാപാത്രം മറ്റൊരാള്‍ ചെയ്ത് പോയതാണെന്ന്. സംവിധായകന് തൃപ്തിയാകാതെ വന്നപ്പോഴാണ് എന്നെ വിളിച്ചത്. എന്റെ നെഞ്ചിടിപ്പ് കൂടി. ആ ചിത്രത്തിലെ ശ്രീനിവാസന് എന്ന കഥാപാത്രത്തിന് നീലേശ്വരം ഭാഷയാണ്. അത് വഴങ്ങണം.”
”ആദ്യ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ തന്നെ ജി.എസ് വിജയന് സാറും രഞ്ജിയേട്ടനും മമ്മൂക്കയും ഹാപ്പിയായി. റിലീസ് ചെയ്തതിന് ശേഷം മമ്മൂക്ക പറഞ്ഞു ‘ബാവുട്ടിയില് നിന്റെ കഥാപാത്രത്തെയാണ് എന്റെ ഭാര്യയ്ക്കിഷ്ടപ്പെട്ടത്’ എന്ന്” എന്നാണ് കോട്ടയം നസീര്‍ ഗൃഹലക്ഷ്മി മാഗസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.ജി.എസ് വിജയന് സംവിധാനം ചെയ്ത ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും. മമ്മൂട്ടിക്കൊപ്പം ശങ്കര്‍ രാമകൃഷ്ണന്, കനിഹ, കാവ്യ മാധവന്, റിമ കല്ലിങ്കല്‍, വിനീത്, സുധീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...