Connect with us

അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വര്‍ഷങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കി; മകളുടെ ജന്മദിനത്തിൽ കുറിപ്പുമായി ലക്ഷ്മി പ്രിയ

Movies

അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വര്‍ഷങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കി; മകളുടെ ജന്മദിനത്തിൽ കുറിപ്പുമായി ലക്ഷ്മി പ്രിയ

അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വര്‍ഷങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കി; മകളുടെ ജന്മദിനത്തിൽ കുറിപ്പുമായി ലക്ഷ്മി പ്രിയ

ടെലിവിഷന്‍ മേഖലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്ന് വന്ന താരമാണ് ലക്ഷ്മി പ്രിയ. വളരെ ചുരുക്കം ചിത്രങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാന്‍ ലക്ഷ്മി പ്രിയക്ക് സാധിച്ചു. മോഹന്‍ലാല്‍ നായകനായ നരനായിരുന്നു ആദ്യ ചിത്രം.
. ബിഗ് ബോസിലൂടെയും ലക്ഷ്മി പ്രിയ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ലക്ഷ്മി പ്രിയ. ബിഗ് ബോസ് വീടിനെ ഇളക്കി മറിച്ച നാടകീയ നിമിഷങ്ങള്‍ക്ക് ലക്ഷ്മി പ്രിയ കാരണമായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ മകള്‍ മാതംഗിയുടെ ജന്മദിനം ആഘോഷിച്ചതിനെക്കുറിച്ചാണ് ലക്ഷ്മി പ്രിയ കുറിപ്പില്‍ പറയുന്നത്. മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വര്‍ഷങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കിയെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ആ വാക്കുകള്‍ ഇങ്ങനെ

”അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വര്‍ഷങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കി. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് അമ്മ എന്ന വിളി കേള്‍ക്കാന്‍ കഴിയുക എന്നത് തന്നെയാണ്. അതിലും വലിയ മറ്റൊരു ഭാഗ്യം നമ്മുടെ കുഞ്ഞ് മക്കള്‍ നമ്മെ മനസിലാക്കുക എന്നതാണ്. എന്റെ അമ്മ എത്ര കൈന്‍ഡ് ആണ്? അമ്മ ഞാന്‍ പറഞ്ഞു തീരുന്നത് മുഴുവന്‍ കേള്‍ക്കും. എന്നൊക്കെ പറഞ്ഞു കേള്‍ക്കുമ്പോ നമുക്കുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഇല്ല” ലക്ഷ്മി പ്രിയ പറയുന്നു.

ഒന്നാം പിറന്നാള്‍ മുതല്‍ ഏഴാം പിറന്നാള്‍ വരെ വലിയ ഗ്രാന്‍ഡ് പാര്‍ട്ടി ഒക്കെ ആയിരുന്നു. ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു. പകരം ചില നല്ല കാര്യങ്ങള്‍ ചെയ്തു. അകലെ നിന്നും സമ്മാനങ്ങള്‍ അയച്ച രശ്മി രാജേഷ്, സീമ സജി, ലതീഷ് കുന്നത്ത് എല്ലാ പേരെയും നിറഞ്ഞ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ഞങ്ങള്‍ ഓര്‍മ്മിപ്പിക്കാതെ, ക്ഷണിക്കാതെ നവംബര്‍ 6 ന്റെ പല നേരങ്ങളില്‍ ഓടി വന്ന സുഹൃത്തുക്കളെ ഓര്‍ക്കുന്നു. ഓര്‍മ്മിച്ചിരുന്ന് ആശംസകള്‍ അറിയിച്ച എല്ലാപേരെയും ഓര്‍ക്കുന്നുവെന്നും ലക്ഷ്മി പ്രിയ പറയുന്നു.

മാതു ജനിച്ച സമയം മുതല്‍ ഈ എട്ട് കൊല്ലവും എല്ലാ തിരക്കും മാറ്റി വച്ച് മക്കളുമായി ഓടി എത്തി പിറന്നാള്‍ ദിനം മനോഹരമാക്കുന്ന എന്റെ ഊര്‍മിള ഉണ്ണിക്കും മാതുന്റെ മമ്മ, ഉണ്ണി മാമ യ്ക്കും മക്കള്‍ക്കും നിറഞ്ഞ സ്‌നേഹം.പിന്നെ മാതുവിന്റെ പേരില്‍ തെരുവോരങ്ങളിലെ അശരണര്‍ക്ക് ഭക്ഷണത്തോടൊപ്പം മധുര പലഹാരങ്ങളും വിതരണം ചെയ്ത എന്റെ കൂടെപ്പിറപ്പ് അഞ്ജുന് ഹൃദയം നിറഞ്ഞ സ്‌നേഹം. പിന്നെ ആശംസകള്‍ കൊണ്ട് ഞങ്ങളുടെ ഈ ദിനം അവിസ്മരണീയമാക്കിയ നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഞങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കട്ടെ എന്നു പറഞ്ഞാണ് ലക്ഷ്മി പ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേരത്തെ മകള്‍ക്ക് ആശംസ നേര്‍ന്നു കൊണ്ടുള്ള ലക്ഷ്മി പ്രിയയുടെ കുറിപ്പും ശ്രദ്ധ നേടിയിരുന്നു. അമ്മയുടെ ജന്മ പുണ്യത്തിന് ഇന്ന് എട്ട് വയസ്സ്! എന്റെ പൊന്നിനെ ഞങ്ങള്‍ക്കായി നല്‍കിയ ഗുരുവായൂര്‍ കണ്ണനും ദേവി മൂകാംബികയ്ക്കും നന്ദി അറിയിക്കുന്നു.ശരിയ്ക്കും മാതു നീയെനിക്ക് അതിശയമാണ്. അളവറ്റ സ്‌നേഹവും സഹാനുഭൂതിയും നിന്റെ ജിജ്ഞാസയും കൊണ്ട് എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു. എന്റെ മകള്‍ മേലിലും അങ്ങനെയായിരിക്കട്ടെ.പഠിച്ചു മിടുക്കിയായി ഈ ലോകത്തിന് മാതൃകയായി വളരുക. എല്ലാ നന്മകളും നേരുന്നുവെന്നാണ് ലക്ഷ്മി പ്രിയ നേരത്തെ കുറിച്ചത്.

More in Movies

Trending

Recent

To Top