
Malayalam
ഇത്തവണ മുഖ്യമന്ത്രിയുടെ പ്രസംഗം ഇരുന്ന് കേട്ട് ഭീമന് രഘു; എപ്പോഴും അതിന്റെ ആവശ്യം ഇല്ലെന്ന് നടന്
ഇത്തവണ മുഖ്യമന്ത്രിയുടെ പ്രസംഗം ഇരുന്ന് കേട്ട് ഭീമന് രഘു; എപ്പോഴും അതിന്റെ ആവശ്യം ഇല്ലെന്ന് നടന്

കഴിഞ്ഞ ദിവസം നടന്ന കേരളീയം പരിപാടിയുടെ ഉദ്ഘാടന ദിനത്തില്‍ സിനിമാ താരങ്ങളടക്കം നിരവധി പേരാണ് പങ്കെടുത്തത്. നടന് ഭീമന് രഘുവും എത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം ഇരുന്നാണ് ഭീമന് രഘു കേട്ടത്.
സദസിന്റെ മുന്‍നിരയില്‍ തന്നെയായിരുന്നു ഭീമന് രഘുവിന്റെ സ്ഥാനം. ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ പ്രതികരണവുമായി താരമെത്തി. ‘അന്ന് എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ടത് തന്റെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ എപ്പോഴും അതിന്റെ ആവശ്യം ഇല്ല, എന്നായിരുന്നു ഇന്ന് ഭീമന് രഘുവിന്റെ ന്യായീകരണം’.
കഴിഞ്ഞ സെപ്റ്റംബര്‍ 15 ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് പ്രസംഗം കേട്ട ഭീമന് രഘു സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അവാര്‍ഡ് ദാന ചടങ്ങില്‍ പിണറായി വിജയന് പ്രസംഗിച്ച 15 മിനുട്ടും നിശാഗന്ധി ഓഡിറ്റോറിയത്തിലെ സദസില്‍ മുന്‍ നിരയില്‍ കസേര ഉണ്ടായിരുന്ന ഭീമന് രഘു ഭാവഭേദങ്ങളില്ലാതെ എഴുന്നേറ്റു നിന്നു.അന്ന് നില്‍പ്പിന്റെ കാരണം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നായിരുന്നു മറുപടി.
ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ എത്തിയ ശേഷം ഉള്ള പരിപാടി ആയിരുന്നു അത് എന്നതിനാല്‍ വളരെ വാര്‍ത്താ പ്രാധാന്യം നേടിയ ആ സംഭവത്തെ തുടര്‍ന്ന് രഘു ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...