Malayalam
ദൈവം നല്ല നിലയില്‍ എത്തിച്ചാല്‍ കുടുംബത്തെയും നമ്മള്‍ നോക്കണം, അവസാനം വരെയും അമ്മ എന്റെ കൂടെയായിരുന്നു; ഷീല
ദൈവം നല്ല നിലയില്‍ എത്തിച്ചാല്‍ കുടുംബത്തെയും നമ്മള്‍ നോക്കണം, അവസാനം വരെയും അമ്മ എന്റെ കൂടെയായിരുന്നു; ഷീല
മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങിയ നായിക നടിയാണ് ഷീല. ഷീല, ശാരദ, ജയഭാരതി എന്നീ നടിമാര്‍ നിറഞ്ഞ് നിന്ന കാലഘട്ടം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളില്‍ ഷീല അഭിനയിച്ചു. ചെമ്മീനിലെ കറുത്തമ്മയായാണ് ഷീലയെ ഇന്നും പ്രേക്ഷകര്‍ കാണുന്നത്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത ഷീല പിന്നീട് തിരിച്ചു വരുന്നത് 2003 ല്‍ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്.
മലയാള സിനിമയിലെ ഏറ്റവും ശക്തയായ സ്ത്രീയെന്ന് ഷീലയെ നിസ്സംശയം പറയാം. ഇന്നും നായിക എന്നാല്‍ ഷീലയാണ് മലയാളികള്‍ക്ക്. പ്രേം നസീറും ഷീലയുമൊക്കെ മലയാളികളുടെ മനസില്‍ നിത്യ വസന്തങ്ങളായി തുടരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ തുടങ്ങി ഇപ്പോള്‍ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്.
ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു. ഒരുപാട് ലോകം കണ്ടു. എനിക്കൊരു മോനുണ്ട്. മോനെ വളര്‍ത്തി. എന്നാല്‍ ഇതൊന്നും അല്ല എന്റെ ഏറ്റവും വലിയ സന്തോഷം. നാല് സഹോദരിമാരും രണ്ട് സഹോദരന്‍മാരും എനിക്കുണ്ട്. അവരെയെല്ലാം പഠിപ്പിച്ചു.
സഹോദരിമാരെയെല്ലാം നല്ല നിലയില്‍ കെട്ടിച്ച് കൊടുത്തു. സഹോദരങ്ങളെയും പഠിപ്പിച്ച് എന്നേക്കാള്‍ നല്ല നിലയില്‍ എത്തിച്ചു. അവസാനം വരെയും അമ്മ എന്റെ കൂടെയായിരുന്നു. ഒരു ദിവസം പോലും സഹോദരിമാരുടെ കൂടെ പോയി താമസിച്ചിട്ടില്ല. എന്റെ കൂടെയായിരുന്നു. ഇത്രയും ചെയ്യാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത്.
കുടുംബത്തിനെ നോക്കുന്നത് ദൈവം കൊടുത്ത വരമായി കണ്ട് ചെയ്യണം. ദൈവം നല്ല നിലയില്‍ എത്തിച്ചാല്‍ കുടുംബത്തെയും നമ്മള്‍ നോക്കണമെന്നും ഷീല പറയുന്നു. പുതിയ കാലത്തെ നടിമാര്‍ നന്നായി ഭക്ഷണം കഴിക്കാതെ ഡയറ്റ് ചെയ്യുന്നതിനെക്കുറിച്ചും ഷീല സംസാരിക്കുന്നുണ്ട്. ഇപ്പോഴത്തെ നടിമാരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടമാണ്. ഞങ്ങളുടെ കാലത്ത് നടിമാരൊക്കെ നല്ല തടിയുള്ളവരാണ്.
ഞാന്‍ വന്നപ്പോള്‍ മെലിഞ്ഞിട്ടായിരുന്നു. നന്നായി കഴിക്കും. നെയ്യൊഴിച്ച് കഞ്ഞിയും മുട്ടയുമെല്ലാം കഴിക്കും. പക്ഷെ ഇപ്പോഴത്തെ നടിമാര്‍ക്ക് എന്ത് കഷ്ടമാണ്. കാലത്ത് ഒരു കഷ്ണം ബ്രഡ്. ഉച്ചയ്ക്ക് എണ്ണയൊഴിവാക്കിയ ഒരു കഷ്ണം ചിക്കന്‍. ഇത്രയും സമ്പാദിച്ചിട്ട് കഴിക്കാന്‍ പറ്റുന്നില്ലെന്നും അന്ന് ഷീല ചൂണ്ടിക്കാട്ടി. ഇനിയൊരു ജന്മം വേണമെന്ന് ആഗ്രഹിക്കുന്നില്ല. നല്ല ജീവിതമാണ് ജീവിച്ചത്. എല്ലാ സന്തോഷങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഷീല വ്യക്തമാക്കി. ദൈവം എനിക്ക് ഒരുപാട് തന്നതെല്ലാം നല്ലതാണ്. ചെറുപ്രായത്തിലുള്ള വളരെ കുറച്ച് കഷ്ടപ്പാടുകളേ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളൂയെ്‌നും ഷീല പറഞ്ഞു.