ഷര്‍ട്ടിടാതെ മമ്മൂക്കയെ വെള്ളത്തില്‍ ഇറക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു… പക്ഷേ പേടിയായിരുന്നു; പറയാന്‍ പേടിച്ച ആ രംഗങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സേതു
ഷര്‍ട്ടിടാതെ മമ്മൂക്കയെ വെള്ളത്തിലിറക്കണമെന്ന് വലയി ആഗ്രഹമായിരുന്നെന്ന് കുട്ടനാടന്‍ ബ്ലോഗിന്റെ സംവിധായകന് സേതു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സേതു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. ചിത്ത്രതിന്റെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ സേതുവിന്റെ മനസ്സില്‍ തോന്നിയ ഒരാഗ്രഹം ഉണ്ടായിരുന്നു. അത് മറ്റൊന്നുമല്ല.. മമ്മൂട്ടിയെ ഷര്‍ട്ടില്ലാതെ വെള്ളത്തിലറക്കണമെന്നത്.
കുട്ടനാട് ഷൂട്ടിങ്ങിനെത്തിയപ്പോള്‍ മുതല്‍ മനസ്സില്‍ തോന്നിയ ആഗ്രഹമാണെന്നും സേതു പറയുന്നു. വള്ളത്തിലും ബോട്ടിലുമൊക്കെയായി നിരവധി രംഗങ്ങളുണ്ടായിരുന്നു. ഷര്‍ട്ടിടാതെ മമ്മൂക്കയെ വെള്ളത്തിലിറക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ പറയാന്‍ പേടിയായിരുന്നു, അതുകൊണ്ട് പറഞ്ഞില്ല. പെട്ടെന്നൊരു ദിവസം മമ്മൂക്ക പറഞ്ഞു, കുട്ടനാട് ആയതുകൊണ്ട് ഒന്ന് വെള്ളത്തിലിറങ്ങാം എന്നൊക്കെ കരുതിയതാണ്. ഇതിപ്പോ വള്ളത്തിലും ബോട്ടിലും മാത്രമാണല്ലോ എന്ന്.. മമ്മൂക്ക മനസ്സ് വായിച്ചപോലെയാണ് തോന്നിയത്.
പറയാന്‍ പേടിച്ച ആ രംഗങ്ങള്‍ ഒടുവില്‍ മമ്മൂക്കയുടെ ആവശ്യപ്രകാരം ചിത്രീകരിക്കുകയായിരുന്നെന്നും സേതു പറയുന്നു. ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ മമ്മൂക്കയുടെ മനസ്സാന്നിധ്യം തന്നെ അത്ഭുതപ്പെടുത്തി. മമ്മൂക്ക ബുള്ളറ്റില്‍ വരുന്ന രംഗം ചിത്രീകരിക്കുകയാണ്. ഷാഹിന്‍ സിദ്ദിഖ്, ഗ്രിഗറി എന്നിവര്‍ മമ്മൂക്കക്ക് പിന്നില്‍ മറ്റൊരു ബൈക്കില്‍. പെട്ടെന്ന് ഇവരുടെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇരുവരും റോഡില്‍ വീണു. മമ്മൂക്ക ഇറങ്ങിച്ചെന്ന് ഇരുവരെയും പിടിച്ചെഴുന്നേല്‍പ്പിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞു.
അന്ന് ഷൂട്ടിങ് നടക്കില്ലെന്നാണ് കരുതിയത്. എല്ലാവരും ആകെ ടെന്‍ഷനിലായി. പക്ഷേ മമ്മൂക്ക പറഞ്ഞു, ഷൂട്ടിങ് മുടങ്ങണ്ട, നമുക്ക് തുടരാമെന്ന്. ആ സമയത്തെ മമ്മൂക്കയുടെ മനസ്സാനിധ്യം അത്ഭുതപ്പെടുത്തി. പിന്നീട് ഷാഹിനെയും ഗ്രിഗറിയെയും ഒഴിവാക്കി ആ സീന്‍ മാറ്റിയെഴുതിയാണ് ചിത്രീകരിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...