Connect with us

“പേർളി ശ്രീനിഷിനെ തേക്കുമെന്നുറപ്പാണ് “; പേളിക്ക് കിട്ടുന്ന ആരാധക പിന്തുണയെ കുറിച്ച് അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തൽ !!

Malayalam Breaking News

ബിഗ് ബോസ് മത്സരച്ചൂടേറി അവസാന ദിനത്തിലേക്ക് അടുക്കുകയാണ്. ഇനി എട്ടു മത്സരാർത്ഥികളാണ് ശേഷിക്കുന്നത്. വീടിനുള്ളിലെ സംഭവ വികാസങ്ങൾ പ്രേക്ഷകർക്കിടയിൽ സജീവ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. പേർളി ശ്രീനിഷ് പ്രണയമാണ് ഏറ്റവുമധികം ചർച്ചകൾക്ക് അടിസ്ഥാന വിഷയം . ഇതിനെ കുറിച്ച് പ്രേക്ഷകർക്കും മത്സരാര്ഥികള്ക്കും ഒരുപോലെ സംശയങ്ങളുണ്ട്. കഴിഞ്ഞ എലിമിനേഷനിൽ പുറത്തായ അനൂപ് ചന്ദ്രൻ ഇപ്പോൾ ഇതിനെപറ്റി പ്രതികരിക്കുകയാണ്.

പേളി ശ്രീനിയെ ചതിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അനൂപ് ചന്ദ്രൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് തന്റെ 70 ദിവസത്തെ ബിഗ്ബോസ് വാസത്തെ 70 വർഷത്തെ അനുഭവം എന്നാണ് വിശേഷിപ്പിക്കുന്നത്.

ഒപ്പം പേളിക്കെതിരെ താരം ആഞ്ഞടിക്കുന്നുണ്ട്. പേളി ശ്രീനി ബന്ധം ഒരിക്കലും നടക്കില്ല എന്ന സൂചനയാണ് അനൂപ് നൽകിയിരിക്കുന്നത്. പേളി ഒരു ഫെയ്ക്കാണെന്നും പലപ്പോഴും പല സ്വഭാവമാണ് പേളിക്കെന്നും അനൂപ് പറയുന്നു. ശ്രീനിയുമായിട്ടുള്ള പ്രണയം പേളിക്ക് ഷോയിൽ നിലനിന്നുപോരാനുള്ള അടവാണെന്ന് അനൂപ് പറയുന്നു. പുറത്തെത്തിയ പല മത്സരാർഥികളും ഇത് പറയുന്നതായും മത്സരത്തിൽ നിലനിൽക്കാനായി പേളി കണ്ടെത്തിയ മാർഗമാണ് ഇതെന്നും ഒടുക്കം തേപ്പിൽ അവസാനിക്കുമെന്നുമാണ് പലരും വിലയിരുത്തുന്നതെന്ന് അനൂപ് പറയുന്നു.

പേളിയുടെ സ്നേഹത്തിന്റെ ആത്മാർഥതയിൽ തനിക്ക് സംശയമുണ്ടെന്നും അനൂപ് കൂട്ടിച്ചേർത്തു.അതേസമയം പേളിക്ക് കിട്ടുന്ന ആരാധകപിന്തുണയിലും അനൂപിന് തന്റെ സംശയം അഭിമുഖത്തിൽ പങ്കുവച്ചു. പേളിക്ക് ലഭിക്കുന്ന പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് പിന്നിൽ പ്ലാൻഡ് പിആർ വർക്ക് ആണോ എന്ന സംശയമുണ്ടെന്നും അനൂപ് പറഞ്ഞു. ഇത്രയധികം പേർ കണ്ണുംപൂട്ടി പേളിയെ പിന്തുണയ്ക്കുന്നതിന് പിന്നിൽ തനിക്ക് സംശയമുണ്ടെന്നാണ് അനൂപ് പറയുന്നത്.

anoop chandran against pearle maaney

More in Malayalam Breaking News

Trending

Recent

To Top