
Malayalam
മഞ്ജുവിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനം; നടി നിത്യ രവീന്ദര്‍
മഞ്ജുവിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനം; നടി നിത്യ രവീന്ദര്‍
Published on

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.
അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു. മലയാളത്തിന്റെ ഈ പ്രിയനടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകം തന്നെ പറയേണ്ടി വരും.
മഞ്ജു ഇന്ന് മലയാളത്തിന്റെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി അതിരുകള്‍ക്കപ്പുറവും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൗ ഓള്‍ഡ് ആര് യു വിന് ശേഷം മഞ്ജുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിനെ വിടാതെ പിന്തുടരുന്ന ആരാധകരുണ്ട്. മഞ്ജു വാര്യര്‍ എന്തു ചെയ്താലും അവര്‍ക്ക് അതൊരു വിശേഷം തന്നെയാണ്.
തുനിവ്, അസുരന് എന്നീ സിനിമകളുടെ വിജയത്തിന് ശേഷം മഞ്ജുവിനെ തേടി തമിഴില്‍ നിന്നും തുടരെ അവസരങ്ങളെത്തുന്നു. അണിയറയില്‍ ഒരുങ്ങുന്ന പുതിയ രജിനികാന്ത് ചിത്രത്തിലും മഞ്ജു ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തമിഴകത്ത് നാള്‍ക്ക് നാള് മഞ്ജുവിന്റെ ജനപ്രീതി വര്‍ധിക്കുകയാണ്. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മഞ്ജുവിനെക്കുറിച്ച് നടി നിത്യ രവീന്ദര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
മഞ്ജുവിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമാണെന്ന് നിത്യ രവീന്ദര്‍ പറയുന്നു. നടി മീര ജാസ്മിന്റെ പെര്‍ഫോമന്‍സ് വളരെ ഇഷ്ടമാണ്. എന്നാല്‍ എനിക്ക് കണ്ട് ആശ്ചര്യം തോന്നിയ നടി മഞ്ജു വാര്യരാണ്. ജീവിതത്തില്‍ എല്ലാവരും ഇങ്ങനെയായിരിക്കണം എന്ന് കരുതുന്നു. അവരില്‍ നിന്നും ഞാന്‍ പഠിച്ച പാഠം ജീവിതത്തില്‍ നടക്കുന്ന ഒരു കാര്യവും നമ്മുടെ മുന്നേറ്റത്തിന് പ്രതിബന്ധമാകരുത് എന്നാണ്. ജീവിതത്തില്‍ ആയിരം പ്രശ്നങ്ങള്‍ വരും, പോകും.
പക്ഷെ നമുക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുക. ഇവരൊക്കെയാണ് പ്രചോദനം. ഇന്സ്പിരേഷന് എന്ന് വെറുതെ പറയുന്നതിലല്ല കാര്യം. ഒരു ചെറിയ വിഷമം വന്നാല്‍ തലയില്‍ കൈ വെച്ച് ദുഖിച്ചിരിക്കുകയല്ല വേണ്ടത്. പോയത് പോയി. അതിലിപ്പോള്‍ എന്താണ്. പകരം വന്നതെന്താണെന്ന് നോക്കൂ. ഇക്കാര്യത്തില്‍ എനിക്ക് മഞ്ജു വാര്യരെ വളരെ ഇഷ്ടമാണെന്നും നിത്യ വ്യക്തമാക്കി. മലയാള സിനിമകളില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങളും നിത്യ രവീന്ദര്‍ പങ്കുവെച്ചു. നെടുമുടി വേണു, സുകുമാരന്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.
നെടുമുടി വേണു സാറെ മറക്കാന്‍ പറ്റില്ല. എത്ര വലിയ ആര്‍ട്ടിസ്റ്റാണ്. ഏത് കഥാപാത്രം കൊടുത്താലും അതില്‍ ജീവിക്കും. മലയാളത്തില്‍ തനിക്കേറെ ഇഷ്ടപ്പെട്ട നടന് മോഹന്‍ലാലാണ്. ഞാനും ഒരു ആര്‍ട്ടിസ്റ്റാണ്. പക്ഷെ കഥാപാത്രമെന്നത് മുഖത്ത് മാത്രം കൊടുക്കുന്ന എക്സ്പ്രഷന്‍ അല്ല. ശരീരഭാഷയും പ്രധാനമാണ്. ദൃശ്യത്തില്‍ അദ്ദേഹം സൈക്കിളോടിക്കുന്ന രംഗമുണ്ട്. അത് കണ്ടാല്‍ ഈ മനുഷ്യന് സൈക്കിളല്ലാതെ മറ്റൊന്നും ഓടിച്ചിട്ടില്ലെന്ന് തോന്നും. അദ്ദേഹം കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും നിത്യ ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ സ്വാഭാവികമായി അഭിനയിച്ചാല്‍ മതി. തമിഴില്‍ കുറേക്കൂടി അഭിനയിക്കണം. തെലുങ്കില്‍ ഒരുപാട് ഭാവങ്ങള്‍ കൊടുത്താലേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടൂ. ഓരോ ഭാഷയില്‍ ഇത് മനസിലാക്കിയാണ് അഭിനയിച്ചതെന്നും നിത്യ വ്യക്തമാക്കി. തമിഴില്‍ ഞാന്‍ കണ്ട് അത്ഭുതപ്പെട്ട നടി ശ്രീവിദ്യാമ്മയാണ്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങള്‍ അവര്‍ ചെയ്തു. വ്യക്തിപരമായും അവരുമായി അടുപ്പമുണ്ടായിരുന്നു. സുജാതയും തനിക്ക് ഇഷ്ടപ്പെട്ട നടിയാണ്.
ഇമോഷണല്‍ സീനുകള്‍ ചെയ്താല്‍ അതില്‍ നിന്നും പുറത്ത് വരാന്‍ അവര്‍ കുറച്ച് സമയമെടുക്കുമെന്നും നിത്യ രവീന്ദര്‍ വ്യക്തമാക്കി. സിനിമയെക്കുറിച്ച് ആരെങ്കിലും കുറ്റം പറയുന്നത് എനിക്കിഷ്ടമല്ല. ഭര്‍ത്താവുമായി തര്‍ക്കുന്നത് ഏതെങ്കിലും സിനിമ ശരിയായില്ലെന്ന് പറയുമ്പോള്‍ മാത്രമാണ്. ആരും അറിഞ്ഞ് കൊണ്ട് മോശം സിനിമ ചെയ്യുന്നില്ല. എല്ലാ ഫിലിം മേക്കേര്‍സും നല്ല സിനിമ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നിത്യ രവീന്ദര്‍ ചൂണ്ടിക്കാട്ടി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന നിത്യ രവീന്ദര്‍ ഇതുവരെ 75 സിനിമകളിലോളം അഭിനയിച്ചു. സീരിയല്‍ രംഗത്തും നിത്യ രവീന്ദര്‍ സജീവ സാന്നിധ്യമായി. മഞ്ജുവിനെക്കുറിച്ച് നിത്യ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തമിഴകത്ത് മഞ്ജു നേടിയ ജനപ്രീതി എടുത്ത് പറയേണ്ടതാണ്.
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...