Actor
പണം ഉള്ളവന്‍ മക്കളുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തണം, എന്നക്കൊണ്ട് ആകും പോലെ എന്റെ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തും; സുരേഷ് ഗോപി
പണം ഉള്ളവന്‍ മക്കളുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തണം, എന്നക്കൊണ്ട് ആകും പോലെ എന്റെ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തും; സുരേഷ് ഗോപി
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നാളുകള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. താരത്തിന്റെ ഗരുഡന്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍ ഇപ്പോള്‍. അതിനൊപ്പം തന്നെ വീട്ടിലെ ആദ്യത്തെ വിവാഹം ആഘോഷപൂര്‍വം നടത്താനുള്ള ഒരുക്കങ്ങളിലുമാണ് സുരേഷ് ഗോപി.
സുരേഷ് ഗോപിയുടെ നാല് മക്കളില്‍ മൂത്ത മകളായ ഭാഗ്യ സുരേഷാണ് വിവാഹിതയാകാന്‍ ഒരുങ്ങുന്നത്. അടുത്തിടെയാണ് നടന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് ഭാഗ്യയുടെ വിവാഹ നിശ്ചയം നടന്നത്. ബിസിനസ്സുകാരനായ ശ്രേയസ് മോഹനാണ് വരന്‍. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്നാണ് വിവരം. വളരെ ലളിതമായാണ് സുരേഷ് ഗോപി മകളുടെ വിവാഹ നിശ്ചയം നടത്തിയത്. ഇത് വലിയ ശ്രദ്ധനേടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഇത്രയും പണമുള്ള നടന്‍ എന്തുകൊണ്ട് നിശ്ചയം ലളിതമാക്കി, ഇങ്ങനെയാണെങ്കില്‍ വിവാഹം എങ്ങനെ ആയിരിക്കും നടത്തുക തുടങ്ങിയ ചര്‍ച്ചകളൊക്കെ സജീവമായിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹത്തെക്കുറിച്ചും അത് എങ്ങനെയാണു നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. ഗരുഡന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഓണലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടന്‍.
മകളുടെ വിവാഹം നടക്കാന്‍ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് താനെന്ന് സുരേഷ് ഗോപി പറയുന്നു. ‘ഞാന്‍ ഭയങ്കര എക്‌സൈറ്റഡാണ്. എങ്ങനെ ഒരു മകളെ ഒരുത്തന്റെ കൂടെ നിഷ്‌കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാന്‍. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ് സുരേഷ് ഗോപി പറയുന്നത്.
മകളെ വിവാഹം കഴിപ്പിച്ചുവിട്ടിട്ട് അന്ന് കിടന്നു ഉറങ്ങുമോ എന്നായിരുന്നു പിന്നാലെ അവതാരകന്റെ ചോദ്യം. എന്നാല്‍ അവള്‍ എന്റെ കൂടെ ആയിരിക്കും മിക്കവാറും എന്നായിരുന്നു സുരേഷ് ഗോപിയുടെ തമാശ കലര്‍ന്ന മറുപടി. തുടര്‍ന്നാണ് എങ്ങനെയാണ് മകളുടെ വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് നടനോട് ചോദിച്ചത്.
‘ഇപ്പോഴത്തെ വിവാഹങ്ങള്‍ പോലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഒന്നുമുണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണമെന്ന് പണ്ട് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാന്‍ നോക്കണം. ദൈവം എന്നെ അനുവദിക്കുന്ന തരത്തില്‍ ഞാന്‍ ഈ വിവാഹം നടത്തും. പണ്ടൊക്കെ ആര്‍ഭാട കല്യാണത്തിനു ഞാന്‍ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി, പണം ഉള്ളവന്‍ മക്കളുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തണമെന്ന്’,
‘ഞാന്‍ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും. അംബാനി അഞ്ഞൂറ് കൂടി ചെലവിട്ട് വിവാഹം നടത്തുമ്പോള്‍ പലവിധ വകുപ്പുകളിലേക്ക് ആണ് ആ പണം എത്തുന്നത്. അപ്പോള്‍ നമ്മള്‍ മറിച്ചു ചിന്തിക്കുന്നത് ഒരു തെറ്റായ ചിന്താഗതി അല്ലെ. മാര്‍ക്കറ്റ് ഉണരണമെങ്കില്‍ അതി ധനികരായ അച്ഛനും അമ്മയ്ക്കും ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടാകട്ടെ എന്നാണ് ആഗ്രഹം’, എന്നും സുരേഷ് ഗോപി പറഞ്ഞു.
വിവാഹത്തിലേക്ക് കടക്കുന്ന മകള്‍ക്ക് ഒരു ഉപദേശവും നല്‍കിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ‘പിജിക്ക് പോകും മുന്‍പേ അവളെ പിടിച്ചുവിവാഹം കഴിപ്പിക്കുന്നതാണ്. ആദ്യം അവള്‍ പോകും. പിന്നാലെ അവനും പോകും. അവള്‍ പഠിക്കുന്നതിലൂടെ എനിക്കാണ് അതിന്റെ ഗുണം. അവള്‍ എന്റെ കണ്ടന്റ് മാനേജര്‍ ആണ്. ആദിവാസികളുടെ വിഷയങ്ങള്‍ എല്ലാം ചൂണ്ടികാണിച്ചുതന്നത് അവളാണ്. ഞാന്‍ അതിന് ശമ്പളം കൊടുക്കുന്നുണ്ട്’, എന്നും സുരേഷ് ഗോപി പറഞ്ഞു.