
Malayalam
എന്റെ കണ്ണുകള്‍ ക്ഷീണിച്ചിരിക്കുന്നത് ഞാന്‍ കരഞ്ഞിട്ടല്ല, എനിക്കൊരു ശസ്ത്രക്രിയ കഴിഞ്ഞു; അഹാനകൃഷ്ണ
എന്റെ കണ്ണുകള്‍ ക്ഷീണിച്ചിരിക്കുന്നത് ഞാന്‍ കരഞ്ഞിട്ടല്ല, എനിക്കൊരു ശസ്ത്രക്രിയ കഴിഞ്ഞു; അഹാനകൃഷ്ണ

സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന് കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണ. ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ സജീവമായ നടിക്ക് അടുത്തിടെ സില്‍വര്‍ ബട്ടണും ലഭിക്കുകയുണ്ടായി.
വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട്. രാജീവ് രവി ഒരുക്കിയ ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ. എന്നാല്‍ ഇതിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഹാന, പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ വരികയായിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. തന്റേതായ സീരീസുകള്‍ ഒരുക്കി ഒടിടി ലോകത്തും അഹാന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
അഹാനയുടെ പാതയിലൂടെയാണ് സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സഹോദരിമാരായ ഇഷാനിയും ഹന്‍സികയും ദിയയുമെല്ലാം ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. എല്ലാവരും സ്വന്തമായി ചാനലുകളുള്ളവരാണ്. അക്ഷരാര്‍ത്ഥത്തല്‍ താരകുടുംബമാണ് അഹാനയുടേത്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിലെ ചെറിയ കാര്യം പോലും വലിയ ചര്‍ച്ചയായി മാറാറുണ്ട്.
ഇപ്പോള്‍ തന്റെ വാട്സ് ആപ്പ് ചാനലിലൂടേയും ആരാധകര്‍ക്കിടയിലേക്ക് എത്തുകയാണ് അഹാന. ഇതിനിടെ ഇപ്പോഴിതാ അഹാനയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ത്െന്റ വാട്സ് ആപ്പ് ചാനലിലെ ആരാധകരോട് അഹാന പറഞ്ഞൊരു കാര്യമാണ് വൈറലായി മാറുന്നത്. വാട്സ് ആപ്പില്‍ 2,23,086 ഫോളോവേഴ്സാണ് അഹാനയ്ക്കുള്ളത്. ഇന്ന് തന്റെ ചാനലില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഹായ് തരുമെന്ന് അഹാന പറഞ്ഞിരുന്നു.
പിന്നാലെയാണ് താരം വീഡിയോ പങ്കുവച്ചത്. തന്റെ മുഖത്തെ ക്ഷീണത്തെക്കുറിച്ചാണ് അഹാന വീഡിയോയില്‍ സംസാരിക്കുന്നത്. എന്റെ കണ്ണുകള്‍ അല്‍പ്പം ക്ഷീണിച്ചിരിക്കുന്നു എന്ന് തോന്നുന്നെങ്കില്‍ അത് ഞാന്‍ കരഞ്ഞതു കൊണ്ടല്ല എന്നാണ് അഹാന പറയുന്നത്. എനിക്കൊരു ശസ്ത്രക്രിയ കഴിഞ്ഞു എന്നാല്‍ അതിന്റെ കാരണം ഒരു മാസം കഴിഞ്ഞു പറയാം എന്നാണ് അഹാന പറയുന്നത്. സര്‍ജറിയ്ക്ക് ശേഷം ഐ ഡ്രോപ്സ് ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. അല്ലാതെ കരഞ്ഞതല്ലെന്നും താന്‍ ഓക്കെയാണെന്നുമാണ് അഹാന പറയുന്നത്.
അഹാന കണ്ണിന് ശസ്ത്രക്രിയ നടത്തിയതാകാമെന്നാണ് ആരാധകര്‍ കരുതുന്നത്. പൊതുവെ അഹാനയെ കണ്ണടയോടെ കാണാറുണ്ട്. താരത്തിന്റെ കുടുംബ ചിത്രങ്ങളില്‍ മിക്കതിലും വലിയ പവറുള്ള കണ്ണട ധരിച്ച അഹാനയെ കാണാറുണ്ട്. താരത്തിന്റെ കണ്ണിന് ചെറുപ്പം മുതലേ പ്രശ്നമുണ്ടെന്ന് അഹാന തന്നെ മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരിക്കും സര്‍ജറി നടത്തിയതെന്നാണ് ആരാധകര്‍ കരുതുന്നത്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു അഹാന തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഈ സമയത്ത് ഒരു മാറ്റത്തിനായി അഹാന തന്റെ മുടി മുറിച്ചിരുന്നു. താരത്തിന്റെ പുതിയ ലുക്കിന് കയ്യടിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അഹാനയെ ഒടുവിലായി സ്ക്രീനില്‍ കണ്ടത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം, സൈബര്‍ ബുള്ളിയിംഗ് കൂടുതല്‍ നേരിട്ട താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അഹാന. കുറച്ച് നാളുകള്‍ക്ക് മുമ്പ് സൈബര്‍ ബുള്ളിയിംഗിനെതിരെ അഹാന പോസ്റ്റ് ചെയ്ത വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകൂട്ടം കോമാളികള്‍ എന്തൊക്കെയോ പറയുന്നത് പോലെയൊക്കെയായാണ് തോന്നിയത്. വീട്ടിലുള്ള നാല് പിള്ളേരെ വഴിയെ പോവുന്നവര്‍ അതും ഇതും പറയുന്നതില്‍ അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു. അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍, അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധവുമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു.
അത് തന്നെയായിരുന്നു അന്നത്തെ അവസ്ഥ. ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി, അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്നമില്ലെന്ന് എനിക്കറിയാം, മാത്രമല്ല എവിടേലും കണ്ടാല്‍ സംസാരിക്കാനും സെല്‍ഫി എടുക്കാനുമൊക്കെ അവര്‍ വന്നേക്കുമെന്നും അറിയാമായിരുന്നു. അന്ന് എന്റെ ഒരു ഫോട്ടോയും സൈഡില്‍ 4 റംമ്പുട്ടാനും വെച്ചാല്‍ പതിനായിരം വ്യൂ ഉറപ്പായും കിട്ടും എന്നതായിരുന്നു അവസ്ഥ. പ്രശസ്തരായവരെല്ലാം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണിത് എന്നും അഹാന പറഞ്ഞു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...